കാ​ണാ​താ​യ ആ​ദി​വാ​സി​യെ പോ​ലീ​സ് ക​ണ്ടെ​ത്തി
Tuesday, January 28, 2020 12:55 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ​ത്തു​ദി​വ​സം മു​ൻ​പ് ആ​ദി​വാ​സി കോ​ള​നി​യി​ലെ താ​മ​സ​സ്ഥ​ല​ത്തു​നി​ന്നും കാ​ണാ​താ​യ 45 കാ​ര​നെ പോ​ലീ​സ് ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ മ​ല​യി​ലെ കാ​ട്ടി​ൽ ക​ണ്ടെ​ത്തി. താ​ഴേ​ക്കോ​ട് മേ​ലേ​ച്ചേ​രി കോ​ള​നി​യി​ലെ വേ​ലാ​യു​ധ​ൻ(45) ആ​ണ് കാ​ണാ​താ​യ​ത്.
കാ​ടി​ന് പു​റ​ത്തേ​ക്ക് പോ​കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ പോ​ലീ​സ് ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ നാ​ല് മ​ല​ക​ളി​ൽ ക​യ​റി​യി​റ​ങ്ങി തെ​ര​ഞ്ഞു.
വെ​ള്ള​പ്പാ​റ മ​ല​പ്പാ​ട് മ​ല​യി​ൽ നി​ന്നും തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് വേ​ലാ​യു​ധ​നെ ക​ണ്ടെ​ത്തി​യ​ത്. അ​വ​ശ​നാ​യി​രു​ന്ന ഇ​യാ​ൾ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കി. തു​ട​ർ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. പെ​രി​ന്ത​ൽ​മ​ണ്ണ എ​സ്ഐ ര​മാ​ദേ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഷാ​ജ​ഹാ​ൻ, അ​ര​വി​ന്ദാ​ക്ഷ​ൻ, ബി​ന്നി എ​ന്നി​വ​രാ​ണ്് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.