വി​സ്ഡം സം​ഗ​മം ന​ട​ത്തി
Tuesday, January 28, 2020 12:55 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഭ​ര​ണ​ഘ​ട​ന മു​ന്നോ​ട്ട് വയ്ക്കു​ന്ന സ്വാ​ത​ന്ത്ര്യം, തു​ല്യ​ത, ജ​നാ​ധി​പ​ത്യം, മ​ത​നി​ര​പേ​ക്ഷ​ത പോ​ലെ​യു​ള്ള മൂ​ല്യ​ങ്ങ​ൾ കേ​വ​ല അ​ക്ഷ​ര​ങ്ങ​ളി​ൽ ഒ​തു​ങ്ങു​ന്ന​ത​ല്ലെ​ന്നും പ​തി​റ്റാ​ണ്ടു​ക​ൾ നീ​ണ്ട സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ന്‍റെ പാ​ര​ന്പ​ര്യ​ത്തി​ൽ നി​ന്ന് ഉ​രു​ത്തി​രി​ഞ്ഞു വ​ന്ന​താ​ണെ​ന്നും അ​വ സം​ര​ക്ഷി​ക്കാ​നാ​യു​ള്ള വി​ദ്യാ​ർ​ഥി മു​ന്നേ​റ്റ​ങ്ങ​ൾ ആ​ശാ​വ​ഹ​മാ​ണെ​ന്നും വി​സ്ഡം ഇ​സ്ലാ​മി​ക് സ്റ്റു​ഡ​ന്‍റ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് മീ​റ്റ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.
പെ​രി​ന്ത​ൽ​മ​ണ്ണ ആ​ര്യ​ഭ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സം​ഗ​മം വി​സ്ഡം ഇ​സ്ലാ​മി​ക് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​കെ. അ​ശ്റ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​സ്ഡം യൂ​ത്ത് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​താ​ജു​ദ്ദീ​ൻ സ്വ​ലാ​ഹി മു​ഖ്യ​പ്ര​ഭാ​ഷ​ണം നടത്തി. വി​സ്ഡം സ്റ്റു​ഡ​ന്‍റ്സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ർ​ഷ​ദ് അ​ൽ​ഹി​ക​മി താ​നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.