സ്വ​ർ​ണാ​ഭ​ര​ണം തി​രി​ച്ചേ​ൽ​പ്പി​ച്ചു ബ​സ് ക​ണ്ട​ക്ട​ർ മാ​തൃ​ക​യാ​യി
Wednesday, January 29, 2020 12:05 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ബ​സി​ൽ നി​ന്നു വീ​ണു കി​ട്ടി​യ സ്വ​ർ​ണാ​ഭ​ര​ണം പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ച് ബ​സ് ക​ണ്ട​ക്ട​ർ മാ​തൃ​ക​യാ​യി. പെ​രി​ന്ത​ൽ​മ​ണ്ണ-​കോ​ട്ട​ക്ക​ൽ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സൂ​പ്പ​ർ​കിം​ഗ് ബ​സി​ലെ ക​ണ്ട​ക്ട​ർ ചെ​ര​ക്കാ​പ​റ​ന്പ് സ്വ​ദേ​ശി ഹ​രി​ദാ​സ് ആ​ണ് മാ​തൃ​ക​യാ​യ​ത്.
ചെ​റു​കു​ള​ന്പ സ്ക്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​യ ജി​ബി​ൻ താ​ജി​ന്‍റെ ആ​ഭ​ര​ണ​മാ​ണ് സ്ക്കൂ​ളി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ ബ​സി​ൽ വീ​ണു പോ​യ​ത്. തു​ട​ർ​ന്നു സ്വ​ർ​ണാ​ഭ​ര​ണം ല​ഭി​ച്ച ഹ​രി​ദാ​സ് പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി ആ​ഭ​ര​ണം സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഫ്സ്ബേു​ക്ക് പേ​ജ് വ​ഴി​യും മ​റ്റും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഉ​ട​മ​യെ ക​ണ്ടെ​ത്തി. സ്റ്റേ​ഷ​നി​ൽ എ​ത്തി​യ ഉ​ട​മ​ക്ക് ഹ​രി​ദാ​സ് ആ​ഭ​ര​ണം കൈ​മാ​റി.