എ​ൻ​എ​ഡി​സി​പി ആരംഭിക്കുന്നു
Wednesday, January 29, 2020 12:09 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ലെ നൂ​റു ശ​ത​മാ​നം ക​ന്നു​കാ​ലി​ക​ളി​ലും പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ട​ത്തു​ന്ന​തി​നും അ​വ​യെ രോ​ഗ​വി​മു​ക​ത​മാ​ക്കു​ന്ന​തി​നു​മാ​യി ആ​വി​ഷ്ക​രി​ച്ച നാ​ഷ​ണ​ൽ അ​നി​മ​ൽ ഡി​സീ​സ് ക​ണ്‍​ട്രോ​ൾ പ്രോ​ഗ്രാം (എ​ൻ​എ​ഡി​സി​പി) ജി​ല്ല​യി​ൽ ആ​രം​ഭി​ക്കു​ന്നു. വാ​ക്സി​ൻ ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ ജി​ല്ല​യി​ൽ ല​ഭ്യ​മാ​കും.
ജി​ല്ല​യി​ലെ നൂ​റു ശ​ത​മാ​നം ക​ന്നു​കാ​ലി​ക​ളെ​യും വാ​ക്സി​നേ​ഷ​നു വി​ധേ​യ​മാ​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. വാ​ക്സി​ൻ ചെ​യ്ത എ​ല്ലാ ക​ന്നു​കാ​ലി​ക​ൾ​ക്കും അ​നി​മ​ൽ ഹെ​ൽ​ത്ത് കാ​ർ​ഡ് ന​ൽ​കും. എ​ല്ലാ ക​ന്നു​കാ​ലി​ക​ളു​ടെ​യും ചെ​വി​യി​ൽ ഇ​യ​ർ ടാ​ഗ് അ​ടി​ക്കു​ക​യും ടാ​ഗി​ലെ ന​ന്പ​ർ ഉ​പ​യോ​ഗി​ച്ച് ന്ധ​ഇ​നാ​ഫ് ’ എ​ന്ന സോ​ഫ്റ്റ്വെ​യ​ർ പ്രോ​ഗ്രാം വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ചെ​യ്യും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​വ​ര​ങ്ങ​ൾ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നി​യോ​ഗി​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രി​ട്ട് നി​രീ​ക്ഷി​ക്കാം. പ​ദ്ധ​തി ആ​വി​ഷ്ക്ക​രി​ക്കു​ന്ന​തി​നാ​യി ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ജി​ല്ലാ​ത​ല മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.