എ​ൻ​പി​ആ​ർ ഇ​ല്ല; ന​ട​ക്കു​ന്ന​ത് സെ​ൻ​സ​സ് മാ​ത്രം: ക​ള​ക്ട​ർ
Wednesday, January 29, 2020 12:10 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ ന​ട​ക്കു​ന്ന​തു സെ​ൻ​സ​സി​നു​ള്ള ന​ട​പ​ടി​കൾ മാ​ത്ര​മാ​ണെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക്. ദേ​ശീ​യ ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​ർ പു​തു​ക്കാ​നു​ള്ള വി​വ​ര ശേ​ഖ​ര​ണം ന​ട​ത്തി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന​ത്തു എ​ൻ​പി​ആ​ർ പു​തു​ക്കു​ന്ന ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ നി​ർ​ത്തി​വ​ച്ച​താ​ണ്. ഇ​തു സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ സെ​ൻ​സ​സ് ചാ​ർ​ജ് ഓ​ഫീ​സ​ർ​മാ​ർ​ക്കും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും നേ​ര​ത്തെ​ത​ന്നെ ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​പ്പോ​ൾ ന​ട​ക്കു​ന്ന ന​ട​പ​ടി​ക​ളി​ൽ ആ​ശ​ങ്ക വേ​ണ്ടെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു.വി​വ​ര ശേ​ഖ​ര​ണ​ത്തി​നു അ​ധ്യാ​പ​ക​രു​ടെ വി​വ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട് മ​ഞ്ചേ​രി ന​ഗ​ര​സ​ഭ തി​രു​വ​ന​ന്ത​പു​ര​ത്തെ സെ​ൻ​സ​സ് ഓ​പ്പ​റേ​ഷ​ൻ ഡ​യ​റ​ക്ട​റേ​റ്റി​ൽ നി​ന്നു ല​ഭി​ച്ച അ​റി​യി​പ്പ​ട​ക്കം വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കു ക​ത്തു ന​ൽ​കി​യ​താ​ണ് വി​വാ​ദ​ത്തി​നി​ട​യാ​ക്കി​യ​ത്. ഇ​ക്കാ​ര്യ​ത്തി​ൽ 24 മ​ണി​ക്കൂ​റി​ന​കം വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ങ്കി​ൽ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി സ്വീ​ക​രി​ക്കും. എ​ൻ​പി​ആ​ർ പ്ര​യോ​ഗ​മു​ൾ​പ്പെ​ടെ വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്കു ന​ൽ​കി​യ ക​ത്തു​ക​ളെ​ല്ലാം പി​ൻ​വ​ലി​ച്ചു. സെ​ൻ​സ​സ് ജോ​ലി​ക​ൾ​ക്കു നി​യോ​ഗി​ക്കാ​നു​ള്ള അ​ധ്യാ​പ​ക​രു​ടെ വി​വ​ര​ങ്ങ​ൾ 30ന​കം വി​ദ്യാ​ല​യാ​ധി​കൃ​ത​ർ സെ​ൻ​സ​സ് ചാ​ർ​ജ് ഓ​ഫീ​സ​ർ​മാ​ർ​ക്കു ന​ൽ​ക​ണം. വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു ആ​വ​ശ്യ​മാ​യ​ത്ര ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​വ​ര​ങ്ങ​ൾ സെ​ൻ​സ​സ് ചാ​ർ​ജ് ഓ​ഫീ​സ​ർ​മാ​ർ പ്ര​ത്യേ​ക മാ​തൃ​ക​യി​ൽ ത​യാ​റാ​ക്ക​ണം.സെ​ൻ​സ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ദേ​ശ​ങ്ങ​ൾ കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ നി​ന്നു ല​ഭി​ക്കു​ന്ന​ത് എ​ൻ​പി​ആ​റു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ്. വി​വ​ര ശേ​ഖ​ര​ണ​ത്തി​നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ അ​റി​യി​പ്പു​ക​ൾ ന​ൽ​കു​ന്പോ​ൾ എ​ൻ​പി​ആ​ർ എ​ന്ന പ്ര​യോ​ഗം പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി​യാ​ണ് ക​ത്തു​ക​ൾ ത​യാ​റാ​ക്കേ​ണ്ട​തെ​ന്നു സെ​ൻ​സ​സ് ചാ​ർ​ജ് ഓ​ഫീ​സ​ർ​മാ​രു​ടെ യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.
സെ​ൻ​സ​സ് സം​ബ​ന്ധി​ച്ച അ​റി​യി​പ്പു​ക​ൾ ചാ​ർ​ജ് ഓ​ഫീ​സ​ർ​മാ​ർ വാ​യി​ച്ചു മ​ന​സി​ലാ​ക്കി​യാ​ക​ണം അ​റി​യി​പ്പു​ക​ൾ ത​യാ​റാ​ക്കേ​ണ്ട​ത്. വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്ക​ട​ക്കം ന​ൽ​കു​ന്ന ക​ത്തു​ക​ളും ജാ​ഗ്ര​ത​യോ​ടെ പ​രി​ശോ​ധി​ക്ക​ണം. ഫെ​ബ്രു​വ​രി അ​ഞ്ചി​ന് തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ സെ​ൻ​സ​സ് സം​ബ​ന്ധി​ച്ചു കൂ​ടു​ത​ൽ തീ​രു​മാ​ന​ങ്ങ​ളു​ണ്ടാ​കും. സ​ർ​ക്കാ​ർ തീ​രു​മാ​നം ല​ഭി​ച്ച ശേ​ഷം സെ​ൻ​സ​സ് ചാ​ർ​ജ് ഓ​ഫീ​സ​ർ​മാ​ർ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം വി​ളി​ച്ചു ചേ​ർ​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.
സെ​ൻ​സ​സ് ചാ​ർ​ജ് ഓ​ഫീ​സ​ർ​മാ​രു​ടെ ചു​മ​ത​ല​യു​ള്ള താ​ലൂ​ക്ക് ത​ഹ​സി​ൽ​ദാ​ർ​മാ​ർ, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​മാ​ർ, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ ജി. ​ബി​ൻ​സി​ലാ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.