മ​ല​ബാ​ര്‍ ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍: ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി
Tuesday, February 18, 2020 12:24 AM IST
മീ​ന​ങ്ങാ​ടി: സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ആ​ന്‍​ഡ് സെ​ന്‍റ് പോ​ള്‍​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തു​ന്ന 70-ാമ​ത് മ​ല​ബാ​ര്‍ ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍റെ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി. 25 മു​ത​ല്‍ 29 വ​രെ ന​ട​ത്ത​പ്പെ​ടു​ന്ന ക​ണ്‍​വ​ന്‍​ഷ​ന്‍ മ​ല​ബാ​ര്‍ ഭ​ദ്രാ​സ​നാ​ധി​പ​ന്‍ സ​ഖ​റി​യാ​സ് മോ​ര്‍ പോ​ളികാ​ര്‍​പ്പോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​വി​ധ ദി​വ​സ​ങ്ങ​ളി​ല്‍ ഫാ. ​മാ​ത്യു​ഈ​രാ​ളി​ല്‍​തി​രു​വാ​ങ്കു​ളം, ഫാ.​ജെ​യ്‌​സ​ണ്‍ ലാ​സ​ലെ​റ്റ്ആ​ശ്ര​മം​ന​ട​വ​യ​ല്‍,ഫാ.​ജ​യ്‌​സ​ണ്‍​ക​ത്ത​നാ​ര്‍ ന​രി​പ്പാ​റ എ​ന്നി​വ​ര്‍ വ​ച​ന ശു​ശ്രൂ​ഷ​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കും.
സ​ലേ​ഷ്യ​ന്‍ ആ​ന്‍​ഡ‌‌്‌ ലാ​സ​ലെ​റ്റ് ധ്യാ​ന​ടീം ഗാ​ന​ശു​ശ്രൂ​ഷ നി​ര്‍​വ​ഹി​ക്കും. എ​ല്ലാ ദി​വ​സ​വും വൈ​കി​ട്ട് ആ​റ് മു​ത​ല്‍ ഒ​മ്പ​ത് വ​രെ​യാ​ണ് ക​ണ്‍​വ​ന്‍​ഷ​ന്‍. യോ​ഗം ക​ഴി​ഞ്ഞ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വാ​ഹ​ന സൗ​ക​ര്യം​ ഉ​ണ്ടാ​യി​രി​ക്കും.
സ്വാ​ഗ​ത​സം​ഘ​യോ​ഗ​ത്തി​ല്‍ ഫാ. ​ബാ​ബു നീ​റ്റും​ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​സ​ജി ഏ​ബ്ര​ഹാം​ചൊ​ള്ളാ​ട്ട്, ഫാ. ​ഷൈ​ജ​ന്‍ മ​റു​ത​ല, ഫാ. ​എ​ല്‍​ദോ ജോ​ര്‍​ജ് മ​ന​യ​ത്ത്, ട്ര​സ്റ്റി സാ​ബു പു​ത്ത​യ​ത്ത്, ജോ​യി​ന്റ് ട്ര​സ്റ്റി ജോ​ര്‍​ജ്ന​ടു​പ്പ​റ​മ്പി​ല്‍, സെ​ക്ര​ട്ട​റി സാ​ബു​ഒ​റോ​മ്മാ​ലി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.