ഇ​രു​ട്ടുര​ഹി​ത ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​യി കാ​വ​നൂ​ർ
Wednesday, February 19, 2020 12:59 AM IST
മ​ല​പ്പു​റം: സ​ന്പൂ​ർ​ണ ഇ​രു​ട്ട് ര​ഹി​ത പ​ഞ്ചാ​യ​ത്ത് എ​ന്ന ല​ക്ഷ്യം കൈ​വ​രി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലാ​ണ് കാ​വ​നൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത്. 2017-18 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ആ​രം​ഭി​ച്ച ലൈ​റ്റ് പ​ദ്ധ​തി​യി​ലൂ​ടെ പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ പ്ര​ദേ​ശ​ങ്ങ​ളും വൈ​ദ്യൂ​തി​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. വൈ​കു​ന്നേ​രം ആ​റു ക​ഴി​ഞ്ഞാ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ലെ​ല്ലാം വ​ഴി വി​ള​ക്കു​ക​ൾ തെ​ളി​യു​ന്നു​ണ്ട്. ഓ​ട്ടോ​മാ​റ്റി​ക് ടൈ​മ​ർ ഘ​ടി​പ്പി​ച്ച മീ​റ്റ​റി​ലാ​ണ് സ്ട്രീ​റ്റ് ലൈ​റ്റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഒ​ന്നാം ഘ​ട്ട​ത്തി​ൽ 20 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് പ​ഞ്ചാ​യ​ത്ത് അ​തി​ർ​ത്തി​ക​ളാ​യ കി​ളി​ക​ല്ല്, കാ​ര​പ​റ​ന്പ്, വി​കെ പ​ടി, നെ​ല്ലി​ച്ചോ​ട് എ​ന്നി​വ ബ​ന്ധി​പ്പി​ച്ച് എ​ല്ലാ പോ​സ്റ്റു​ക​ളി​ലും വ​ഴി​വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ചു.
ര​ണ്ടാം ഘ​ട്ട​ത്തി​ൽ 18 ല​ക്ഷം രൂ​പ ചെ​ല​വി​ൽ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പ്ര​ധാ​ന റോ​ഡു​ക​ളാ​യ നി​ല​ന്പൂ​ർ-​അ​രീ​ക്കോ​ട്, ഏ​ലി​യാ​പ​റ​ന്പ് -കാ​വ​നൂ​ർ, വ​ട​ക്കു​മ​ല റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ലെയി​ൻ വ​ലി​ച്ച് വ​ഴി​വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ചു.
പ​ഞ്ചാ​യ​ത്തി​ലെ വാ​ഹ​നാ​പ​ക​ട നി​ര​ക്കി​ൽ ഗ​ണ്യ​മാ​യ കു​റ​വ് ഉ​ണ്ടാ​യ​ി. കൃ​ഷി നാ​ശം വ​രു​ത്തു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ നി​യ​ന്ത്രി​ക്കാ​നും ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന സാ​മൂ​ഹി​ക വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ത​ട​യി​ടാ​നും ലൈ​റ്റ് പ​ദ്ധ​തി​യി​ലൂ​ടെ സാ​ധ്യ​മാ​യ​താ​യും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.