റ​വ​ന്യൂ റി​ക്ക​വ​റി ന​ട​പ​ടി​ക​ൾ നി​ർ​ത്തിവയ്ക്ക​ണമെന്ന്
Wednesday, February 19, 2020 1:01 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ബ​ജ​റ്റ് നി​ർ​ദേ​ശ​ങ്ങ​ൾ നി​യ​മ പ്ര​ക്രി​യ​ക​ൾ​ക്ക് വി​ധേ​യ​മാ​യി നോ​ട്ടി​ഫി​ക്കേ​ഷ​നാ​യി ഇ​റ​ക്കു​ന്ന​തു​വ​രെ റി​ക്ക​റി ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വെ​ക്കാ​ൻ വേ​ണ്ടി​യു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക് ന​ൽ​ക​ണ​മെ​ന്നു ഓ​ൾ ഇ​ന്ത്യാ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ടാ​ക്സ് പ്രാ​ക്ടീ​ഷ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ ദ​ക്ഷി​ണ ഇ​ന്ത്യ മേ​ഖ​ല വൈ​സ് ചെ​യ​ർ​മാ​ൻ എം.​ഗ​ണേ​ശ​ൻ പെ​രി​ന്ത​ൽ​മ​ണ്ണ ആ​വ​ശ്യ​പ്പെ​ട്ടു. ഫെ​ഡ​റേ​ഷ​ൻ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് സം​സ്ഥാ​ന ധ​ന​കാ​ര്യ മ​ന്ത്രി​ക്കും റ​വ​ന്യൂ റി​ക്ക​വ​റി​ക്കും നി​വേ​ദ​നം ന​ൽ​കി​യ​താ​യി ഫെ​ഡ​റേ​ഷ​ൻ കേ​ര​ള സ്റ്റേ​റ്റ് പ്ര​സി​ഡ​ന്‍റ് എം.​ഫ​സ​ലു​ദ്ദീ​ൻ, നി​ർ​വ​ഹ​ണ സ​മി​തി അം​ഗ​ങ്ങ​ളാ​യ ബി.​എ​ൽ.​രാ​ജേ​ഷ്, ജാ​ഫ​റ​ലി എ​ന്നി​വ​ർ അ​റി​യി​ച്ചു.
നി​ല​വി​ലെ നി​കു​തി വ​കു​പ്പി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് മൂ​ല്യ​വ​ർ​ധി​ത നി​കു​തി/​പൊ​തു​വി​ൽ​പ്പ​ന നി​കു​തി നി​യ​മ​ങ്ങ​ളി​ലെ കു​ടി​ശി​ക​യാ​യി 1300 കോ​ടി രൂ​പ പി​രി​ച്ചെ​ടു​ക്കാ​നു​ണ്ടെ​ന്നും ഈ ​തു​ക പി​രി​ച്ചെ​ടു​ക്കാ​ൻ വേ​ണ്ടി മു​ൻ​കാ​ല അ​നു​ഭ​വ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രു ആം​ന​സ്റ്റി സ്കീം ​പ്ര​ഖ്യാ​പി​ക്കു​ന്ന​താ​യും ധ​ന​കാ​ര്യ മ​ന്ത്രി ത​ന്‍റെ 2020-21 ലേ​ക്കു​ള​ള സം​സ്ഥാ​ന ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ അ​റി​യി​ച്ചി​രു​ന്നു.
ഈ ​പ​ദ്ധ​തി പ്ര​കാ​രം പ​ലി​ശ, പി​ഴ എ​ന്നി​വ​ക്ക് പു​റ​മെ ത​ർ​ക്ക​ത്തി​ലു​ള്ള നി​കു​തി ബാ​ധ്യ​ത​യി​ൽ 50 ശ​ത​മാ​നം ഒ​ഴി​വാ​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ്.
ഇ​തു​കൂ​ടാ​തെ ഈ ​പ​ദ്ധ​തി പ്ര​കാ​രം അ​ട​ക്കാ​ൻ ഉ​ത്ത​ര​വ് ല​ഭി​ച്ച 30 ദി​വ​സ​ത്തി​ന​കം കു​ടി​ശി​ക അ​ട​ച്ചു​തീ​ർ​ക്കാ​ൻ ത​യാ​റാ​വു​ന്ന​വ​ർ​ക്ക് കൂ​ടു​ത​ലാ​യി 10 ശ​ത​മാ​നം നി​കു​തി ഇ​ന​ത്തി​ൽ ഇ​ള​വ് ല​ഭി​ക്കു​ക​യും ചെ​യ്യും. ഇ​ത് വ്യാ​പാ​രി​ക​ളെ സം​ബ​ന്ധി​ച്ച് വ​ള​രെ ആ​ശ്വാ​സ​ക​ര​മാ​യ പ​ദ്ധ​തി​യാ​ണ്. എ​ന്നാ​ൽ സ​ർ​ക്കാ​രി​ന്‍റെ ഉ​ദ്ദേ​ശ​ശു​ദ്ധി​യെ ചോ​ദ്യം ചെ​യ്യു​ന്ന ത​ര​ത്തി​ൽ ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ക്ക് വി​പ​രീ​ത​മാ​യി സം​സ്ഥാ​ന നി​കു​തി വ​കു​പ്പ് ഇ​പ്പോ​ൾ 2020 മാ​ർ​ച്ച് മാ​സ​ത്തി​ന​കം പ​ഴ​യ കു​ടി​ശി​ക സം​ഖ്യ പി​രി​ച്ചെ​ടു​ക്കാ​ൻ വേ​ണ്ടി തി​ടു​ക്ക​പ്പെ​ട്ടു റ​വ​ന്യൂ റി​ക്ക​വ​റി ന​ട​പ​ടി​ക​ൾ​ക്കാ​യി ഒ​രു​ങ്ങു​ക​യാ​ണ്.
ഇ​ത് വ്യാ​പാ​രി​ക​ളെ വ​ലി​യ സ​മ്മ​ർ​ദ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. ഈ ​ന​ട​പ​ടി​ക​ൾ വ്യാ​പാ​രി​ക​ൾ​ക്ക് നി​യ​മ​പ​ര​മാ​യി ല​ഭി​ക്കേ​ണ്ട ആ​നു​കൂ​ല്യ​ങ്ങ​ൾ ത​ട്ടി​ത്തെ​റി​പ്പി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ്. റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ നി​കു​തി വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം മാ​ർ​ച്ച് മാ​സ​ത്തി​ന​കം കു​ടി​ശി​ക പി​രി​ച്ചെ​ടു​ക്കാ​ൻ വേ​ണ്ടി ക​ടു​ത്ത ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​വു​ക​യാ​ണ്. ബ​ജ​റ്റ് നി​ർ​ദേ​ശ പ്ര​കാ​ര​മു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ ക​വ​ർ​ന്നെ​ടു​ക്കു​ന്ന​തി​ൽ നി​ന്നും ഉ​ദ്യോ​ഗ​സ്ഥ​രെ പി​ന്തി​രി​പ്പി​ക്ക​ണ​മെ​ന്നും അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.