ബ​ഡ്സ് സ്കൂ​ൾ അ​ട​ച്ചു പൂ​ട്ടി; പ​ഞ്ചാ​യ​ത്ത് ഭ​ര​ണ പ്ര​തി​സ​ന്ധി​യി​ൽ ബ​ലി​യാ​ടാ​യി ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ൾ
Thursday, February 20, 2020 12:44 AM IST
തേ​ഞ്ഞി​പ്പ​ലം: യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന​ പ​ള്ളി​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് എ​ൽ​ഡി​എ​ഫി​നൊ​പ്പം ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ആ​രം​ഭി​ച്ച ഭ​ര​ണ പ്ര​തി​സ​ന്ധി​യി​ല്‌ ബ​ലി​യാ​ടാ​യി ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ളും. ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക​യി ആ​റു മാ​സം മു​ന്പു ആ​രം​ഭി​ച്ച ബ​ഡ്സ് സ്കൂ​ളി​ലേ​ക്ക് വാ​ങ്ങി​യ ഭ​ക്ഷ​ണ​ത്തി​ന്‍റെ പ​ണം സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ന​ൽ​കു​ന്നി​ല്ലെ​ന്ന പേ​രി​ലാ​ണ് ഭ​ക്ഷ​ണം മു​ട​ങ്ങി​യ സ്കൂ​ളി​പ്പോ​ൾ താ​ത്്കാ​ലി​ക​മാ​യി അ​ട​ച്ചി​ട്ട​ത്. പ്ര​ശ്ന​ത്തി​ൽ അ​ടി​യ​ന്തി​ര പ​രി​ഹാ​രം കാ​ണു​ന്ന​തി​നു പ​ക​രം
പ​ഠ​നം മു​ട​ക്കി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു അ​വ​ധി ന​ൽ​കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്. പ​ച്ച​ക്ക​റി, പാ​ൽ എ​ന്നി​വ വാ​ങ്ങി​യ ഇ​ന​ത്തി​ൽ ന​വം​ബ​ർ മു​ത​ലു​ള്ള ബി​ല്ലാ​ണ് അ​നു​വ​ദി​ച്ചു ന​ൽ​കാ​നു​ള്ള​ത്.
അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​യു​ടെ പേ​രി​ൽ പ​ഴി​ചാ​രി പ്ര​സി​ഡ​ന്‍റ് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്പോ​ൾ ബി​ല്ലി​ലെ ക്ര​മ​ക്കേ​ട് കാ​ര​ണം പാ​സാ​ക്കു​ന്ന​തി​നു സാ​ങ്കേ​തി​ക ത​ട​സം നേ​രി​ട്ട​താ​ണെ​ന്നാ​ണ് കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി​യാ​യ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഉ​മ്മ​ർ​കോ​യ കോ​ഴി​ക്കോ​ട​ൻ പ​റ​യു​ന്ന​ത്. പാ​ൽ വാ​ങ്ങി​യ ബി​ല്ലി​ലും ന​വം​ബ​ർ മാ​സ​ത്തി​ൽ പ​ച്ച​ക്ക​റി വാ​ങ്ങി​യ ബി​ല്ലി​ലും ക്ര​മ​ക്കേ​ട് തി​രി​ച്ച​റി​ഞ്ഞ​തി​നാ​ൽ പ​രി​ശോ​ധി​ച്ച് കൃ​ത്യ​ത വ​രു​ത്തി ന​ൽ​കാ​ൻ അ​റി​യി​ച്ചി​ട്ട് അ​തി​നു ത​യാ​റാ​കാ​തെ ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ളെ മ​റ​യാ​ക്കി ത​നി​ക്കെ​തി​രെ നീ​ക്കം ന​ട​ത്താ​നാ​ണ് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചി​ല​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും ബി​ല്ലു​ക​ൾ കൃ​ത്യ​ത വ​രു​ത്തി ന​ൽ​കു​ന്ന മു​റ​യ്ക്ക് പാ​സാ​ക്കി ന​ൽ​കു​ന്നു​ണ്ടെ​ന്നും അ​സി​സ​റ്റ​ന്‍റ് സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.
എ​ന്നാ​ൽ ബി​ല്ലു​ക​ളി​ൽ ക്ര​മ​ക്കേ​ട് ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നു അ​ദ്ദേ​ഹം പ​റ​യു​ന്ന​ത് വാ​സ്ത​വ വി​രു​ദ്ധ​മാ​മെ​ന്നു​മാ​ണ് ബ​ഡ്സ് സ്കൂ​ൾ ടീ​ച്ച​ർ അ​ക്ഷ​ര വ്യ​ക്ത​മാ​ക്കു​ന്ന​ത്. പ്ര​സി​ഡ​ന്‍റി​ന്‍റെ​യും ഭ​ര​ണ​സ​മി​തി​യി​ലെ എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ളു​ടെ​യും രാ​ഷ്ട്രീ​യ താ​ത്പ​ര്യ​ങ്ങ​ൾ​ക്കു വ​ഴ​ങ്ങി പ​ഞ്ചാ​യ​ത്തി​ന്‍റെ സേ​വ​നം ദു​രു​പ​യോ​ഗം ചെ​യ്യാ​ൻ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ത​യാ​റാ​കാ​ത്ത​തി​നാ​ൽ സെ​ക്ര​ട്ട​റി​യെ പു​റ​ത്താ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ്ര​സി​ഡ​ന്‍റു​ൾ​പ്പെ​ടെ ഇ​ത്ത​രം നീ​ക്ക​ങ്ങ​ൾ ന​ട​ത്തു​ന്ന​തെ​ന്നാ​ണ് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ പ​റ​യു​ന്ന​ത്. ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പാ​ണ്് കു​ടി​വെ​ള്ള​ത്തി​നു ത​ട​സം നി​ൽ​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ച് അ​സി്സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​ക്കെ​തി​രേ എ​ൽ​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ച​ത്.
ദ​ളി​ത് കു​ടം​ബ​ത്തി​നു പ​ഠ​ന മു​റി​ക്ക് ആ​നു​കൂ​ല്യം ന​ൽ​കാ​ൻ സെ​ക്ര​ട്ട​റി ത​യാ​റാ​യി​ല്ലെ​ന്നും പ​ഞ്ചാ​യ​ത്താ​പ്പീ​സി​ൽ പ​രാ​തി​യു​മാ​യെ​ത്തി​യെ യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന ആരോ​പ​ണ​വും ഇ​വ​ർ ഉ​ന്ന​യി​ച്ചി​രു​ന്നു.