കൊ​യ്ത്തു​ത്സ​വം
Friday, February 21, 2020 2:20 AM IST
ചു​ങ്ക​ത്ത​റ: ചു​ങ്ക​ത്ത​റ കൃ​ഷി ഭ​വൂ​നു​കീ​ഴി​ൽ കു​റു​ന്പ​ല​ങ്ങോ​ട് പാ​ട​ശേ​ഖ​ര​സ​മി​തി​യി​ൽ​പ്പെ​ട്ട അ​ഞ്ചേ​ക്ക​ർ സ്ഥ​ല​ത്തെ നെ​ൽ​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പു​ത്സ​വം ന​ട​ത്തി. കൃ​ഷി ഓ​ഫീ​സ​ർ ലി​ജു ജോ​സ​ഫ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്തം​ഗം മാ​വു​ങ്ങ​ൽ മു​ഹ​മ്മ​ദ​ലി കൊ​യ്ത്തു ന​ട​ത്തി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കൃ​ഷി അ​സി​സ്റ്റ​ന്‍റ് സ​ന്ധ്യ, പാ​ട​ശേ​ഖ​ര സ​മി​തി അം​ഗം കെ.​പി.​വി​ജ​യ​രാ​ഘ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കു​നു​ക്ക​ര​പ​ത്തൊ​ന്നു ക​ളം ത​റ​വാ​ടു​വ​ക​യാ​ണ് കൃ​ഷി​സ്ഥ​ലം. കൊ​ച്ചു​കു​ട്ടി​ക​ൾ മു​ത​ൽ ധാ​രാ​ളം കു​ടും​ബാം​ഗ​ങ്ങ​ൾ കൊ​യ്ത്തു​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്തു. സ​മീ​പ​വാ​സി​ക​ളാ​യ മ​റ്റു ക​ർ​ഷ​ക​രു​ടെ സാ​മീ​പ്യ​വു​മു​ണ്ടാ​യി. ഉ​മ, ജ്യോ​തി നെ​ൽ​വി​ത്തു​ക​ളാ​ണ് കൃ​ഷി​ക്കാ​യു​പ​യോ​ഗി​ച്ചി​രു​ന്ന​ത്. സ​മ്മി​ശ്ര വ​ള​പ്ര​യോ​ഗ​മാ​ണ് കൃ​ഷി​യി​ൽ ന​ട​ത്തി​യ​തെ​ന്നും മി​ക​ച്ച വി​ള​വാ​ണ് ല​ഭി​ച്ച​തെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.