മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Friday, February 21, 2020 2:20 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ആ​റു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നു​ള്ള 13 പേ​ർ​ക്കാ​ണ് വാ​ഹ​ന​ങ്ങ​ൾ ന​ൽ​കി​യ​ത്. പ​രി​പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.​സു​ഗ​ത​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഉ​പാ​ധ്യ​ക്ഷ സ​ജീ​ന സ​ക​രി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചൈ​ൽ​ഡ് ഡ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ അ​ർ​ച്ച​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​ടി.​കു​ഞ്ഞാ​ൻ, പ​ര​പ്പ​ൻ ഹം​സ, വ​ത്സ​മ്മ സെ​ബാ​സ്റ്റ്യ​ൻ, സി.​എ​ച്ച്.​സ​ലാ​ഹു​ദ്ദീ​ൻ, ബി​ഡി​ഒ സി.​രാ​ജീ​വ്, വി.​ജ​യ​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മൂ​ന്നാ​മ​ത്തെ വ​ർ​ഷ​മാ​ണ് തു​ട​ർ​ച്ച​യാ​യി നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് മു​ച്ച​ക്ര വാ​ഹ​നം വി​ത​ര​ണം ചെ​യ്യു​ന്ന​ത്.