ഫ്ളാ​ഷ് മോ​ബ് സംഘടിപ്പിച്ചു
Friday, February 21, 2020 2:20 AM IST
നി​ല​ന്പൂ​ർ: ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ 41-ാമ​ത് സം​സ്ഥാ​ന വാ​ർ​ഷി​ക കൗ​ണ്‍​സി​ലി​ന്‍റെ പ്ര​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് നി​ല​ന്പൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ൽ ഫ്ളാ​ഷ്മോ​ബ് ന​ട​ത്തി. അ​സോ​സി​യേ​ഷ​ൻ മ​ഞ്ചേ​രി ഏ​രി​യാ ക​മ്മി​റ്റി​യും ജെ​സി​ഐ നി​ല​ന്പൂ​ർ ഗോ​ൾ​ഡ​ൻ​വാ​ലി ഡ​ഫോ​ഡി​ൽ​സും ചേ​ർ​ന്നാ​ണ് പ​രി​പാ​ടി ന​ട​ത്തി​യ​ത്.

വ്യാ​ജ​വൈ​ദ്യം നാ​ടി​നാ​പ​ത്ത് എ​ന്ന സ​ന്ദേ​ശം ഉ​യ​ർ​ത്തി​ക്കാ​ട്ടി​യാ​ണ് പ​രി​പാ​ടി ന​ട​ത്തി​യ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നോ​ട്ടീ​സും സ​ന്ദേ​ശ​വും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ വി​ത​ര​ണം ചെ​യ്തു. ഡോ.​വി.​ജി.​ഉ​ദ​യ​കു​മാ​ർ, ഡോ.​എം.​ജെ.​ജ​സീ​ന, ജെ​സി​ഐ. പ്ര​സി​ഡ​ന്‍റ് എ​സ്.​സ്നി​ത, മീ​ര മേ​നോ​ൻ, കെ.​എ​സ്.​ചി​ത്ര, സ​ജി​ത ദി​വാ​ക​ര​ൻ, ശോ​ഭ, രേ​ഖ, ഷ​ഹാ​ന എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.