പ്ര​ള​യ​സ​മ​യ​ത്ത് പു​ഴ​യി​ല​ടി​ഞ്ഞു​കൂ​ടി​യ മ​ര​ങ്ങ​ൾ നീ​ക്കം ചെ​യ്തി​ല്ല
Friday, February 21, 2020 2:22 AM IST
നി​ല​ന്പൂ​ർ: ക​ഴി​ഞ്ഞ പ്ര​ള​യ​സ​മ​യ​ത്ത് മേ​ഖ​ല​യി​ലെ വി​വി​ധ പു​ഴ​ക​ളി​ൽ അ​ടി​ഞ്ഞു കൂ​ടി​യ മ​ര​ങ്ങ​ൾ ഇ​തു​വ​രെ നീ​ക്കം ചെ​യ്തി​ല്ല. ഈ ​സാ​ഹ​ച​ര്യം തു​ട​ർ​ന്നാ​ൽ അ​ടു​ത്ത മ​ഴ​ക്കാ​ല​ത്ത് വീ​ണ്ടും ഒ​രു പ്ര​ള​യ​മു​ണ്ടാ​യാ​ൽ വെ​ള്ളം ഉ​യ​ർ​ന്ന് സ​മീ​പ​വീ​ടു​ക​ൾ​ക്ക​ട​ക്കം പ്ര​യാ​സ​മു​ണ്ടാ​വു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഇ​ത് സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ വ​നം അ​ദാ​ല​ത്തി​ൽ നി​ല​ന്പൂ​ർ ബ്ളോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.​സു​ഗ​ത​ൻ വ​നം മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു.

ഓ​ഗ​സ്റ്റി​ലെ ഉ​രു​ൾ​പൊ​ട്ട​ലി​ലാ​ണ് നി​ല​ന്പൂ​ർ മേ​ഖ​ല​യി​ലെ നി​ര​വ​ധി വ​ന​മേ​ഖ​ല​യി​ൽ നി​ന്ന് വ​ൻ​മ​ര​ങ്ങ​ളു​ൾ​പ്പെ​ടെ ക​ട​പു​ഴ​കി ഒ​ഴു​കി പു​ഴ​ക​ളു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലും പു​ഴ​ക​ളി​ൽ​ത്ത​ന്നെ​യും എ​ത്തി​യ​ത്. കൂ​ടാ​തെ പു​റ​ന്പോ​ക്ക് ഭൂ​മി​ക​ളി​ലും സ്വ​കാ​ര്യ ഭൂ​മി​ക​ളി​ലും കൃ​ഷി​സ്ഥ​ല​ങ്ങ​ളി​ലും ഇ​ത്ത​രം മ​ര​ങ്ങ​ൾ എ​ത്തി​യി​രു​ന്നു. കി​ലോ​മീ​റ്റ​റു​ക​ളോ​ളം പു​ഴ​യി​ലൂ​ടെ ഒ​ഴു​കി പാ​റ​ക​ളി​ലും മ​റ്റും ത​ട്ടി മ​ര​ങ്ങ​ളെ​ല്ലാം ഉ​പ​യോ​ഗ്യ​ശൂ​ന്യ​മാ​യി​രി​ക്കു​ക​യാ​ണ്.

മാ​ത്ര​മ​ല്ല ച​പ്പു​ച​വ​റു​ക​ളും മ​ണ്ണും മ​ണ​ലും അ​ടി​ഞ്ഞു​കൂ​ടി ഇ​വ​യു​ടെ യ​ഥാ​ർ​ത്ഥ അ​ള​വെ​ടു​ക്കാ​നും തൂ​ക്കം നോ​ക്കാ​നും വ​നം വ​കു​പ്പി​ന് ക​ഴി​യാ​തെ മ​ണ്ണി​ൽ പു​ത​ഞ്ഞാ​ണ് കി​ട​ക്കു​ന്ന​തെ​ന്ന് ഡി​എ​ഫ്ഒ ന​ൽ​കി​യ മ​റു​പ​ടി​യി​ൽ പ​റ​യു​ന്നു​മു​ണ്ട്.

ഇ​വ മി​ക്ക​വ​യും സോ​ഫ്റ്റു​വു​ഡ് ഇ​ന​ത്തി​ൽ​പ്പെ​ട്ട​തു​മാ​ണ്. അ​തി​നാ​ൽ ഇ​വ ശേ​ഖ​രി​ക്കു​ന്ന​ത് സാ​ന്പ​ത്തി​ക​മാ​യി ലാ​ഭ​ക​ര​മ​ല്ലെ​ന്നും വി​റ്റ​ഴി​ച്ചാ​ൽ വി​ല കി​ട്ടി​ല്ലെ​ന്നു​മാ​ണ് വ​നംവ​കു​പ്പി​ന്‍റെ ക​ണ്ടെ​ത്ത​ൽ. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​നു​യോ​ജ്യ​മാ​യ ന​ട​പ​ടി​ക​ളു​ണ്ടാ​വ​ണ​മെ​ന്നാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ ആ​വ​ശ്യം. അ​നു​യോ​ജ്യ​മാ​യ ന​ട​പ​ടി​ക​ൾ ബ​ന്ധ​പ്പെ​ട്ട പ​ഞ്ചാ​യ​ത്തു​ക​ൾ സ്വീ​ക​രി​ച്ച് മു​ൻ​ക​രു​ത​ൽ ന​ട​പടി​യു​ണ്ടാ​വ​ണ​മെ​ന്നും ഇ​പ്പോ​ൾ ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്.