സ്കൂ​ട്ട​റി​ൽ മ​ദ്യ​ക്ക​ട​ത്ത് : ജാ​മ്യം ത​ള്ളി
Friday, February 21, 2020 2:22 AM IST
മ​ഞ്ചേ​രി : സ്കൂ​ട്ട​റി​ന്‍റെ സീ​റ്റി​ന​ടി​യി​ൽ മ​ദ്യം ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ മ​ഞ്ചേ​രി ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി. തി​രൂ​ർ തി​രു​നാ​വാ​യ പ​ള്ളി​പ്പ​ടി കൊ​ര​ട്ടി​ക്ക​ൽ ബാ​ബുവി(31)ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യാ​ണ് ത​ള്ളി​യ​ത്. ജ​നു​വ​രി 10ന് ​പ​ന്തേ​പ്പാ​ല​ത്ത് വച്ചാ​ണ് സീ​റ്റി​ന​ടി​യി​ൽ ഒ​ളി​പ്പി​ച്ച 12 കു​പ്പി ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യം പൊ​ന്നാ​നി പോ​ലീ​സ് പിടികൂടിയത്. പോ​ലീ​സി​നെ ക​ണ്ട പ്ര​തി സ്കൂ​ട്ട​ർ ഉ​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.