കൊ​റോ​ണ: നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 173 പേ​ർ
Friday, February 21, 2020 2:24 AM IST
മ​ല​പ്പു​റം: കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രും അ​വ​രു​മാ​യി നേ​രി​ട്ടു സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രു​മാ​യ 79 പേ​രെ ഇ​ന്ന​ലെ നി​രീ​ക്ഷ​ണ​ത്തി​ൽ​ നി​ന്നു ഒ​ഴി​വാ​ക്കി. ഇ​തോ​ടെ വൈ​റ​സ് ബാ​ധ​യി​ല്ലെ​ന്നു സ്ഥി​രീ​ക​രി​ച്ചു പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്നു ഒ​ഴി​വാ​ക്കി​യ​വ​രു​ടെ എ​ണ്ണം 296 ആ​യി.
173 പേ​രാ​ണ് ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ൽ മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ്. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ ക​ഴി​യു​ന്ന​ത് ഒ​രാ​ൾ മാ​ത്ര​മാ​ണ്. വീ​ടു​ക​ളി​ൽ 172 പേ​രും ക​ഴി​യു​ന്നു. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഒ​രാ​ളെ ഇ​ന്ന​ലെ നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്നൊ​ഴി​വാ​ക്കി​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ കെ. ​സ​ക്കീ​ന അ​റി​യി​ച്ചു.

ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക​ളി​ൽ നി​രീ​ക്ഷ​ണ​മേ​ർ​പ്പെ​ടു​ത്തി​യ 45 പേ​രെ​യാ​ണ് ഇ​തു​വ​രെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്നു ഒ​ഴി​വാ​ക്കി​യ​ത്. ജി​ല്ല​യി​ൽ നി​ന്നു വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക്ക​യ​ച്ച 49 സാ​ന്പി​ളു​ക​ളി​ൽ 47 പേ​രു​ടെ ഫ​ലം ല​ഭ്യ​മാ​യി. ഇ​തി​ലാ​ർ​ക്കും വൈ​റ​സ്ബാ​ധ​യി​ല്ലെ​ന്നു ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ൽ വ്യ​ക്ത​മാ​ക്കി. വൈ​റ​സ് ബാ​ധി​ത രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന​വ​രെ പ്ര​ത്യേ​കം നി​രീ​ക്ഷി​ക്കാ​ൻ ഉൗ​ർ​ജി​ത ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്നു കൊ​റോ​ണ പ്ര​തി​രോ​ധ മു​ഖ്യ​സ​മി​തി യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് അ​റി​യി​ച്ചു.

വി​വി​ധ വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​ട​രു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യോ​ഗം വി​ല​യു​രു​ത്തി. രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​ർ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും പ്ര​ത്യേ​ക കൗ​ണ്‍​സ​ലിം​ഗ് തു​ട​രു​ക​യാ​ണ്.