അ​ട​യ്ക്കാ​മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടി
Friday, February 21, 2020 2:24 AM IST
ക​രു​വാ​ര​കു​ണ്ട്: അ​ട​യ്ക്ക മോ​ഷ​ണം പ​തി​വാ​ക്കി​യ ആളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. ക​രു​വാ​ര​ക്കു​ണ്ട് പു​ന്ന​ക്കാ​ട് സ്വ​ദേ​ശി പ​റ​വെ​ട്ടി ഷൗ​ക്ക​ത്ത​ലി(46)​യെ​യ​യാ​ണ് പാ​ല​ക്ക​ൽ വെ​ട്ട​യി​ൽ മോ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി ക​രു​വാ​ര​ക്കു​ണ്ട് പോ​ലീ​സി​നു കൈ​മാ​റി​യ​ത്.

ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ പാ​ല​ക്ക​ൽ വെ​ട്ട​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ അ​ട​യ്ക്ക ക​ള​ത്തി​ൽ മോ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഷൗ​ക്ക​ത്ത​ലി പി​ടി​യി​ലാ​യ​ത്. പ്ര​ദേ​ശ​ത്ത് അ​ട​യ്ക്ക മോ​ഷ​ണം പ​തി​വാ​യ സാ​ഹ​ച​ര്യ​ത്തി​ൽ നാ​ട്ടു​കാ​ർ കാ​വ​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്നു.​

പ്ര​തി സ്കൂ​ട്ട​റി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ക​റ​ങ്ങി ന​ട​ന്നാ​ണ് മോ​ഷ​ണം ന​ട​ത്തു​ന്ന​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. സ്ഥ​ല​മു​ട​മ​യു​ടെ പ​രാ​തി​യി​ൽ അ​ഡീ​ഷ​ണ​ൽ എ​സ്.​ഐ.​അ​ബ്ദു​ൾ ഗ​ഫൂ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത് .പ്ര​തി​യെ മ​ഞ്ചേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.