ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്: എ​റ​ണാ​കു​ള​ത്തി​നും ക​ണ്ണൂ​രി​നും ജ​യം
Saturday, February 22, 2020 12:14 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഡോ.​എം.​എ​സ്.​നാ​യ​ർ മെ​മ്മോ​റി​യ​ൽ ഓ​ൾ കേ​ര​ള ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ലെ ര​ണ്ടാം​ഘ​ട്ട പൂ​ൾ - എ ​ലീ​ഗ് മ​ത്സ​ര​ത്തി​ൽ മാ​സ്റ്റേ​ഴ്സ് ആ​ർ​സി​സി​എ എ​റ​ണാ​കു​ളം 38 റ​ണ്‍​സി​ന് ഫാ​ൽ​ക്ക​ണ്‍​സ് സി.​സി കാ​ലി​ക്ക​ട്ടി​നെ​യും, റെ​ഡ് ഫ​ള​വ​ർ ബി.​കെ 55 ക​ണ്ണൂ​ർ 43 റ​ണ്‍​സി​ന് ത്യ​പ്പൂ​ണി​ത്തു​റ ക്രി​ക്ക​റ്റ് ക്ല​ബി​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി. ഇ​ന്നു പൂ​ൾ - എ ​ലീ​ഗ് മ​ത്സ​ര​ത്തി​ൽ ത്രി​പ്പൂ​ണി​ത്തു​റ ക്രി​ക്ക​റ്റ് ക്ല​ബ് ഫാ​ൽ​ക്ക​ണ്‍​സ് സി.​സി കാ​ലി​ക്ക​ട്ടി​നെ​യും ഉ​ച്ച​ക്ക് ശേ​ഷം മാ​സ്റ്റേ​ഴ്സ് ആ​ർ​സി​സി​എ എ​റ​ണാ​കു​ളം റെ​ഡ് ഫ്ള​വ​ർ ബി.​കെ 55 ക​ണ്ണൂ​രി​നെ​യും നേ​രി​ടും.
പെ​രി​ന്ത​ൽ​മ​ണ്ണ: ജി​ല്ലാ ക്രി​ക്ക​റ്റ് ലീ​ഗി​ലെ അ​ങ്ങാ​ടി​പ്പു​റം പോ​ളി​ടെ​ക്നി​ക് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ പാ​താ​യ്ക്ക​ര ജൂ​ണി​യ​ർ ക്രി​ക്ക​റ്റ് ക്ല​ബ് ആ​റു വി​ക്ക​റ്റു​ക​ൾ​ക്കു സൂ​പ്പ​ർ ക്ലാ​സി​ക്ക് തേ​ക്കി​ൻ​കോ​ടി​നെ​യും പ്രി​യ​ദ​ർ​ശി​നി ചാ​ത്ത​ങ്ങോ​ട്ടു​പു​റം 145 റ​ണ്‍​സി​നു പെ​രി​ന്ത​ൽ​മ​ണ്ണ ക്രി​ക്ക​റ്റ് അ​ക്കാ​ഡ​മി​യെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി.