തൃ​ക്ക​ല​ങ്ങോ​ട് ര​ണ്ടാ​മ​ത്തെ പ​ക​ൽ വീ​ടും സ​ജ്ജ​മാ​യി
Saturday, February 22, 2020 12:19 AM IST
മ​ല​പ്പു​റം: ആ​രോ​ഗ്യ പൂ​ർ​ണ​മാ​യ സാ​മൂ​ഹ്യ വി​കാ​സം വാ​ർ​ധ​ക്യ​ത്തി​നും ബാ​ല്യ​ത്തി​നും ന​ൽ​കു​ന്ന പ​രി​ഗ​ണ​ന​യി​ൽ അ​ധി​ഷ്ഠി​ത​മാ​ണെ​ന്നു സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ. തൃ​ക്ക​ല​ങ്ങോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​രി​ക്കാ​ട് ആ​രം​ഭി​ച്ച പ​ക​ൽ​വീ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്കു ന​ൽ​കു​ന്ന പ​രി​ഗ​ണ​ന​യു​ടെ മി​ക​വ് നാ​ടി​ന്‍റെ മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണ​ത്തി​നു ഉൗ​ർ​ജ​മാ​കും. വി​നോ​ദ​ത്തി​നും വി​ജ്ഞാ​ന​ത്തി​നും ഉ​ത​കു​ന്ന​താ​യി​രി​ക്ക​ണം പ​ക​ൽ വീ​ടു​ക​ളെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
എം. ​ഉ​മ്മ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വഹിച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് എ​ൻ.​എം. കോ​യ, ഉ​പാ​ധ്യ​ക്ഷ പി.​പി. ഫാ​ത്തി​മ, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. തൃ​ക്ക​ല​ങ്ങോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാ​മ​ത്തെ പ​ക​ൽ വീ​ടാ​ണ് ക​രി​ക്കാ​ട് ആ​രം​ഭി​ച്ച​ത്.
ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​ത്തു ല​ക്ഷം ചെ​ല​വി​ൽ നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ൽ പൂ​മു​ഖം, വി​ശ്ര​മ മു​റി, അ​ടു​ക്ക​ള, ശു​ചി​മു​റി​ക​ൾ, വി​നോ​ദ​ത്തി​നാ​യി ടെ​ലി​വി​ഷ​ൻ, ദി​ന​പ​ത്ര​ങ്ങ​ൾ, ആ​നു​കാ​ലി​ക പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളാ​ണു​ള്ള​ത്.