പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ആ​യു​ർ​വേ​ദ ആശു​പ​ത്രി ഉ​യ​രു​ന്നു
Tuesday, February 25, 2020 12:20 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യു​ടെ ര​ജ​ത ജൂ​ബി​ലി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മ​ക്കു​ന്ന ഗ​വ​ണ്‍​മെ​ന്‍റ് ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം മ​ന്ത്രി .കെ.​ടി ജ​ലീ​ൽ നി​ർ​വ​ഹി​ച്ചു. ന​ല്ല സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്പോ​ഴാ​ണ് സ്വ​കാ​ര്യ മേ​ഖ​ല​യി​ലും മെ​ച്ച​പ്പെ​ട്ട സം​രം​ഭ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത്. അ​പ്പോ​ഴാ​ണ് സ്വ​കാ​ര്യ സം​വി​ധാ​ന​ങ്ങ​ൾ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് കൂ​ടി പ്രാ​പ്ത​മാ​കു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് മാ​റു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളെ​ല്ലാം ന​ല്ല രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ ആ​ളു​ക​ൾ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യെ സ​മീ​പി​ക്കാ​നും തു​ട​ങ്ങി.

സ​ർ​ക്കാ​ർ സം​വി​ധാ​നം മോ​ശ​മെ​ങ്കി​ൽ സ്വ​കാ​ര്യ സം​രം​ഭ​ങ്ങ​ളും ജാ​ഗ്ര​ത​യോ​ടു കൂ​ടി പ്ര​വ​ർ​ത്തി​ക്കി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ​യു​ടെ നാ​ലാം വാ​ർ​ഷി​കം പ്ര​മാ​ണി​ച്ച് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന വി​ക​സ​ന സ​പ്ലി​മെ​ന്‍റി​ന്‍റെ പ്ര​കാ​ശ​ന​വും ഭൂ​ര​ഹി​ത​രാ​യ 400 കു​ടും​ബ​ങ്ങ​ൾ​ക്കു ഭ​വ​ന സ​മു​ച്ച​യം നി​ർ​മി​ക്കു​ന്ന​തി​ലേ​ക്കുള്ള സം​ഭാ​വ​ന​ മ​ന്ത്രി ഏറ്റുവാങ്ങി. പെ​രി​ന്ത​ൽ​മ​ണ്ണ ജൂ​ബി​ലി റോ​ഡി​ലെ കെ​ട്ടി​ട​ത്തി​ൽ സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ര​ജ​ത​ജൂ​ബി​ലി പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ചോ​ലോം​കു​ന്നി​ൽ ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​ര ഏ​ക്ക​ർ സ്ഥ​ല​ത്ത് ആ​ശു​പ​ത്രി പ​ണി​യു​ന്ന​ത്.

29000 സ്ക്വ​യ​ർ ഫീ​റ്റി​ൽ 50 പേ​രേ കി​ട​ത്തി ചി​കി​ത്സി​ക്കാ​വു​ന്ന ഏ​ഴ് വാ​ർ​ഡു​ക​ൾ, ഒ​പി വി​ഭാ​ഗം, ഉ​ഴി​ച്ചി​ൽ, ഫാ​ർ​മ​സി വി​ഭാ​ഗ​ങ്ങ​ൾ, ടോ​യ്‌ലറ്റ്, വി​ശ്ര​മ​മു​റി​ക​ൾ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യാ​ണ് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. അ​ഞ്ച് കോ​ടി രൂ​പ നി​ർ​മാ​ണ ചെ​ല​വ്. ഇതില്‌ 75 ല​ക്ഷം രൂ​പ ദേ​ശീ​യ ആ​യു​ഷ്മി​ഷ​ൻ വി​ഹി​ത​മാ​ണ്. പ്രീ ​ഫാ​ബ് സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് പൊ​തു​മേ​ഖ​ലാ ക​ന്പ​നി​യാ​യ എ​ഫ്എ​സി​ടി​ആ​ർ​സി​എ​ഫ് ആ​ണ് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. നാ​ല് മാ​സം കൊ​ണ്ടു നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു. ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യ എ​യു​എ​സ് ക​ണ്‍​സോ​ർ​ഷ്യ​യാ​ണ് പ​ദ്ധ​തി​യു​ടെ രൂ​പ​രേ​ഖ ത​യാ​റാ​ക്കി​യ​ത്.

ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം. ​മു​ഹ​മ്മ​ദ്സ​ലീം അ​ധ്യ​ക്ഷ​ത വഹിച്ചു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ നി​ഷി​അ​നി​ൽ​രാ​ജ്, സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ​മാ​രാ​യ കെ.​സി മൊ​യ്തീ​ൻ​കു​ട്ടി, പി.​ടി ശോ​ഭ​ന, എ.​ര​തി, പ​ത്ത​ത്ത് ആ​രി​ഫ്, കി​ഴി​ശേ​രി മു​സ്ത​ഫ, ഡി​എം.​ഒ ഐ​എ​സ്എം ഡോ. ​കെ. സു​ശീ​ല ബേ​ബി, ദേ​ശീ​യ ഭ​ക്ഷ്യ​ക​മ്മീ​ഷ​ൻ അം​ഗം വി.​ര​മേ​ശ​ൻ, ദേ​ശീ​യ ആ​യു​ഷ്മി​ഷ​ൻ സം​സ്ഥാ​ന സം​സ്ഥാ​ന പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​എം.​സു​ഭാ​ഷ്, മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി എ​സ്.​അ​ബ്ദു​ൾ സ​ജിം, മു​നി​സി​പ്പ​ൽ എ​ൻ​ജി​നി​യ​ർ എ​ൻ.​പ്ര​സ​ന്ന​കു​മാ​ർ, ദേ​ശീ​യ ആ​യു​ഷ്മി​ഷ​ൻ ജി​ല്ലാം പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ.​ക​ബീ​ർ, ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി ഡോ. ​മു​ഹ​മ്മ​ദ് സ​ലീം തു​ട​ങ്ങി​യ ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ്ട്രീ​യ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.