ജ​ല​നി​ധി പ​ദ്ധ​തി : ഉ​ന്ന​ത​ത​ല യോ​ഗം 27ന്
Tuesday, February 25, 2020 12:20 AM IST
മ​ല​പ്പു​റം: ജ​ല​നി​ധി പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം27ന് ​മ​ല​പ്പു​റ​ത്തു ചേ​രും. ക​ട​ലു​ണ്ടി​പ്പു​ഴ​യി​ലെ വേ​ങ്ങ​ര വ​ലി​യോ​റ ബാ​ക്കി​ക്ക​യം ത​ട​യ​ണ​യു​ടെ ഷ​ട്ട​ർ തു​റ​ക്കു​ന്ന​തു​മാ​യി​ബ​ന്ധ​ട്ട് വേ​ങ്ങ​ര, തി​രൂ​ര​ങ്ങാ​ടി മ​ണ്ഡ​ല​ങ്ങ​ളി​ൽ പ​രാ​തി​ക​ൾ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ല​പ്പു​റ​ത്ത് കെ.​എ​ൻ.​എ. ഖാ​ദ​ർ എം​എ​ൽ​എ ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക്കു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ധാ​ര​ണ.
ബാ​ക്കി​ക്ക​യം ത​ട​യ​ണ​യു​ടെ ഷ​ട്ട​ർ കാ​ർ​ഷി​കാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി തു​റ​ക്കു​ന്ന​ത് വേ​ങ്ങ​ര മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി​ക​ളെ ബാ​ധി​ക്കു​ന്നു​ണ്ടെ​ന്ന പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. 27ന് ​ന​ട​ക്കു​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും ജ​ല വി​ഭ​വ വ​കു​പ്പ്, ജ​ല​നി​ധി ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​കീ​യ ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ക്കും.