അ​ധ്യാ​പ​ക​ർ​ക്കു യാ​ത്ര​യ​യ​പ്പ് നൽകി
Wednesday, February 26, 2020 12:21 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കു​ന്ന​ക്കാ​വ് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ന്നു വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​രു​ടെ യാ​ത്ര​യ​യ​പ്പ് യോ​ഗം ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ന​വി​ക​ത​യി​ലൂ​ന്നി​യ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ബാ​ല​പാ​ഠ​ങ്ങ​ൾ പ​ക​ർ​ന്നു ന​ൽ​കു​ന്ന​ത് വി​ദ്യാ​ല​യ​ങ്ങ​ളാ​ണെ​ന്നു അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​യി​ഷ അ​ധ്യ​ക്ഷ​ത വഹിച്ചു. സു​ഭ​ദ്ര വാ​ര​സ്യാ​ർ, (പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ്്), കെ.​ജെ അ​ജി​ത്മോ​ൻ, എം.​എം. അ​ഷ്ട​മൂ​ർ​ത്തി, കെ.​ബി പ്രീ​ത (പ്രി​ൻ​സി​പ്പ​ൽ) എ​ന്നി​വ​ർ സം​സാ​രി​ച്ചു. ശ്രീ​ജി​ത്ത് കാ​റ​ൽ​മ​ണ്ണ നാ​ട​ൻ പാ​ട്ടു​ക​ൾ അ​വ​ത​രി​പ്പി​ച്ചു. വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​രാ​യ സു​ലേ​ഖാ​ദേ​വി (ഹെ​ഡ്മി​സ്ട്ര​സ്), എ.​ശി​വ​രാ​മ​ൻ (എ​ച്ച്എ​സ്എ​സ്ടി), പി.​കെ സെ​യ്ത​ല​വി (ഡെ​പ്യൂ​ട്ടി ഹെ​ഡ്മാ​സ്റ്റ​ർ), പി. ​ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ (എ​ച്ച്എ​സ്ടി), വി.​വി. വി​ജ​യ​കു​മാ​രി(​എ​ച്ച്എ​സ്ടി), എ.​വി​ജ​യ​കു​മാ​രി(​എ​ച്ച്എ​സ്ടി) എ​ന്നി​വ​ർ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി.
അ​ധ്യാ​പ​ക​രു​ടെ മ​റു​പ​ടി പ്ര​സം​ഗ​ത്തി​നു ശേ​ഷം കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. പി​ടി​എ പ്ര​സി​ഡ​ന്‍റ്് ഗോ​വി​ന്ദ പ്ര​സാ​ദ് സ്വാ​ഗ​ത​വും സ്റ്റാ​ഫ് സെ​ക്ര​ട്ട​റി രാ​മ​ൻ​കു​ട്ടി ന​ന്ദി​യും പ​റ​ഞ്ഞു.