ആ​ശ്വാ​സ​മാ​യി ഒ​രാ​ടം​പാ​ല​ത്തെ ത​ട​യ​ണ​ക​ൾ
Wednesday, February 26, 2020 12:24 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പൊ​ള്ളു​ന്ന വേ​ന​ൽ ചൂ​ടി​ൽ ജ​ലാ​ശ​യ​ങ്ങ​ൾ വ​ര​ണ്ടു​ണ​ങ്ങു​ന്പോ​ൾ അ​ങ്ങാ​ടി​പ്പു​റ​ത്തു​കാ​ർ​ക്ക് ആ​ശ്വാ​സ​മാ​യി ഒ​രാ​ടം പാ​ല​ത്ത് ചെ​റു​പു​ഴ​യി​ൽ നി​ർ​മി​ച്ച ത​ട​യ​ണ​ക​ൾ. കു​ള​ങ്ങ​ളും തോ​ടു​ക​ളും വ​റ്റി വ​ര​ളു​ന്പോ​ൾ ചെ​റു​പു​ഴ​യി​ൽ ഒ​രാ​ടം​പാ​ല​ത്ത് ത​ട​യ​ണ​യി​ൽ വെ​ള്ളം നി​റ​ഞ്ഞു നി​ൽ​ക്കു​ക​യാ​ണ്.

ഡി​സം​ബ​ർ അ​വ​സാ​ന​ത്തോ​ടു​കൂ​ടി നീ​ർ​ച്ചാ​ലു​ക​ൾ മാ​ത്ര​മാ​യി മാ​റു​ന്ന ചെ​റു​പു​ഴ​യി​ൽ ഇ​പ്പോ​ഴും കെ​ട്ടി​നി​ൽ​ക്കു​ന്ന വെ​ള്ളം പ്ര​ദേ​ശ​ത്തെ കി​ണ​റു​ക​ളി​ലും കു​ള​ങ്ങ​ളി​ലും ജ​ല​നി​ര​പ്പ് ഉ​യ​ർ​ത്തി നി​ർ​ത്തു​ക​യാ​ണ്.

ഒ​രാ​ടം പാ​ലം, കോ​ട്ട​പ്പ​റ​ന്പ്, നീ​ലീ​ശ്വ​രം, എ​റാ​ന്തോ​ട്, തി​രു​മാ​ന്ധാം​കു​ന്ന് ക്ഷേ​ത്ര ഭാ​ഗ​ങ്ങ​ളി​ലും സ​മൃ​ദ്ധ​മാ​യ വെ​ള്ള​മാ​ണ് ഇ​തു​വ​ഴി ല​ഭി​ക്കു​ന്ന​ത്.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടി.​കെ.​റ​ഷീ​ദ​ലി​യു​ടെ ശ്ര​മ​ഫ​ല​മാ​യി മ​ല​പ്പു​റം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 2018-19 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് 35 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​യി ക​ഴി​ഞ്ഞ വ​ർ​ഷം സ്ഥി​രം ത​ട​യ​ണ​ക​ൾ നി​ർ​മി​ച്ച​ത്.