ഈ ​വ​ർ​ഷ​വും ക​ശു​വ​ണ്ടി ക​ർ​ഷ​ക​ന് ക​ണ്ണീ​രു മാ​ത്രം
Wednesday, February 26, 2020 12:26 AM IST
നി​ല​ന്പൂ​ർ: ക​ശു​വ​ണ്ടി സീ​സ​ണ്‍ ആ​രം​ഭി​ച്ച​തോ​ടെ ഉ​യ​ർ​ന്ന വി​ല ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു ക​ർ​ഷ​ക​ർ. എ​ന്നാ​ൽ, കി​ലോ​ഗ്രാ​മി​ന് 90 മു​ത​ൽ 95 രൂ​പ​യാ​ണ് നി​ല​വി​ലെ വി​ല. ക​ടു​ത്ത ചൂ​ടു​മൂ​ലം പൂ​ങ്കു​ല​ക​ൾ ക​രി​ഞ്ഞ് ഉ​ണ​ങ്ങു​ക​യാ​ണ്. കാ​സ​ർ​കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ 100 രൂ​പ വ​രെ വി​ല ല​ഭി​ക്കു​ന്നു. 1992-ൽ ​റ​ബ്ബ​റി​ന് ഒ​രു കി​ലോ​ക്ക് 26 രൂ​പ ഉ​ണ്ടാ​യി​രു​ന്ന സ​മ​യ​ത്ത് സ​ർ​ക്കാ​ർ ക​ശു​വ​ണ്ടി​ക്ക് ഒ​രു കി​ലോ​ക്ക് 60 രൂ​പ പ്ര​കാ​രം ത​റ​വി​ല നി​ശ്ച​യി​ച്ചാ​ണ് എ​ടു​ത്ത​ത്. സ​ർ​ക്കാ​ർ ത​റ​വി​ല പ്ര​ഖ്യാ​പി​ക്കാ​ത്ത​തി​നാ​ൽ വ്യാ​പാ​രി​ക​ളാ​ണ് ക​ശു​വ​ണ്ടി​ക്ക് വി​ല​യി​ടു​ന്ന​ത്.
ആ​ഴ്ച്ച​യി​ൽ 25 ലോ​ഡു വ​രെ ജി​ല്ല​യു​ടെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ നി​ന്ന് കൊ​ല്ല​ത്തെ ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക​ളി​ലേ​ക്ക് ക​യ​റ്റി പോ​യി​രു​ന്നു. ഇ​ന്ന് ഒ​രാ​ഴ്ച കൂ​ടു​ന്പോ​ൾ ഒ​ന്നോ, ര​ണ്ടോ ലോ​ഡ് ക​യ​റി പോ​യാ​ലാ​യി.
ക​ശു​വ​ണ്ടി​ക്ക് അ​ടി​യ​ന്ത​ര​മാ​യി ത​റ​വി​ല പ്ര​ഖ്യാ​പി​ച്ച് ക​ർ​ഷ​ക​രി​ൽ നി​ന്ന് ക​ശു​വ​ണ്ടി സം​ഭ​രി​ക്കാ​ത്ത​പ​ക്ഷം ശേ​ഷി​ക്കു​ന്ന ക​ർ​ഷ​ക​രും ക​ശു​മാ​വ് കൃ​ഷി ഉ​പേ​ക്ഷി​ക്കു​മെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.