എ​ൽ​ഐ​സി ഏ​ജ​ന്‍റു​മാ​രുടെ മാ​ർ​ച്ച് ര​ണ്ടി​ന് മലപ്പുറത്ത്
Friday, February 28, 2020 12:27 AM IST
നി​ല​ന്പൂ​ർ: എ​ൽ​ഐ​സി ഏ​ജ​ന്‍റ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ(​സി​ഐ​ടി​യു) ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ച് ര​ണ്ടി​ന് മ​ല​പ്പു​റം ഹെ​ഡ് പോ​സ്റ്റോ​ഫീ​സി​ന് മു​ൻ​പി​ൽ ധ​ർ​ണ ന​ട​ത്തും. എ​ൽ​ഐ​സി​യു​ടെ ഓ​ഹ​രി​ക​ൾ സ്വ​കാ​ര്യ ക​ന്പ​നി​ക​ൾ​ക്ക് വി​ൽ​ക്കാ​നു​ള്ള ന​ട​പ​ടി​യി​ൽ നി​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ പി​ന്തി​രി​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​മ​രം.
​ഇ​ത് സം​ബ​ന്ധി​ച്ച് ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ടി.​മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​വി​ഷ​ൻ പ്ര​സി​ഡ​ന്‍റ് മാ​ത്യു കാ​രാം​വേ​ലി, സി.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, പി.​ര​വി​ശ​ങ്ക​ർ, ടി.​പ്രേ​മ, വി.​ബി.​വി​നു​രാ​ജ്, വി.​ഡി.​സു​രേ​ഷ്, കെ.​മാ​ല​തി ടി. ​ശ​ശീ​ധ​ര​ൻ, സി.​പി.​മു​സ്ത​ഫ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഏ​കാ​ദ​ശി വി​ള​ക്കാ​ഘോ​ഷ​ങ്ങ​ൾ​ക്ക്
ഇ​ന്ന് കൊ​ടി​യേ​റ്റം

രാ​മ​പു​രം: ശ്രീ​രാ​മ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ഏ​കാ​ദ​ശി വി​ള​ക്കാ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​ന്ന് കൊ​ടി​യേ​റ്റം. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ക്ഷേ​ത്ര​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി തി​രു​വാ​തി​ര​ക​ളി, ഭ​ക്തി​ഗാ​ന​സു​ധ, ഭ​ക്തി​പ്ര​ഭാ​ഷ​ണം, ചാ​ക്യാ​ർ​കൂ​ത്ത്, ഓ​ട്ട​ൻ​തു​ള്ള​ൽ, ക​ഥ​ക​ളി, നൃ​ത്ത​നൃ​ത്ത​ങ്ങ​ൾ തു​ട​ങ്ങി​യ വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ക്കും.
സ​മാ​പ​ന ദി​വ​സ​മാ​യ മാ​ർ​ച്ച് ആ​റി​ന് ആ​റാ​ട്ടോ​ട് കൂ​ടി എ​ഴു​ന്ന​ള്ളി​പ്പോ​ടെ ഉ​ൽ​സ​വം സ​മാ​പി​ക്കും. ആ​ഘോ​ഷ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ക്ഷേ​ത്ര​പ്ര​സി​ഡ​ന്‍റ് കെ.​കെ.​രാ​മ​കൃ​ഷ്ണ​ൻ ഉ​ണ്ണി, സെ​ക്ര​ട്ട​റി എ.​പി.​സു​ബ്ര​ഹ്മ​ണ്യ​ൻ, എം.​ഹ​രി​ദാ​സ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.