സം​ഘ​ർ​ഷം: വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കും
Friday, February 28, 2020 12:27 AM IST
നി​ല​ന്പൂ​ർ: മ​ന്പാ​ട് എം​ഇ​എ​സ് കോ​ളജ് വി​ദ്യാ​ർ​ഥി സം​ഘ​ർ​ഷ​ത്തി​ൽ കു​റ്റ​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നു കോ​ള​ജ് പ്രി​ൻ​സി​പ്പാ​ൾ പി.​കെ.​ബാ​ബു. സം​ഘ​ർ​ഷ​ത്തി​ന് മു​ൻ​നി​ര​യി​ൽ നി​ന്ന ഒ​ൻ​പ​തു വി​ദ്യാ​ർ​ഥി​ക​ളെ സ​സ്പെ​ൻ​ഡ് ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ധ്യാ​പ​ക​നെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച വി​ദ്യാ​ർ​ഥി​നി ത​നി​ക്കോ പോ​ലീ​സി​നോ ഇ​തു​വ​രെ രേ​ഖാ​മൂ​ലം പ​രാ​തി ത​ന്നി​ട്ടി​ല്ല.
സം​ഭ​വ​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ വി​ദ്യാ​ർ​ഥി​നി​യു​ടെ ആ​രോ​പ​ണ​ത്തി​ൽ ക​ഴ​ന്പി​ല്ലെ​ന്ന് വ്യ​ക്ത​മാ​യ​താ​യും പ്രി​ൻ​സി​പ്പ​ൽ പ​റ​ഞ്ഞു.​ആ​രോ​പ​ണ വി​ധേ​യ​നാ​യ അ​ധ്യാ​പ​ക​ൻ ഐ​ഡി​ന്‍റി​റ്റി കാ​ർ​ഡ് കാ​ണി​ക്കാ​ൻ മാ​ത്ര​മാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ൽ സ​ത്യാ​വ​സ്ഥ വ്യ​ക്ത​മാ​ക്കു​മെ​ന്നും കോ​ള​ജ് അ​ധികൃത​ർ പ​റ​ഞ്ഞു.