ആ​ദി​വാ​സി ക്രി​ക്ക​റ്റ്: കാ​സ​ർ​ഗോഡ് ജേ​താ​ക്ക​ൾ
Saturday, February 29, 2020 12:32 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ങ്ങാ​ടി​പ്പു​റം പോ​ളി​ടെ​ക്നി​ക് ഗ്രൗ​ണ്ടി​ൽ തി​രു​വ​ന​ന്ത​പു​രം സ്വ​പ്ന​ക്കൂ​ട് സം​ഘ​ടി​പ്പി​ച്ച ആ​ദി​വാ​സി ഗോ​ത്ര വി​ഭാ​ഗ​ങ്ങ​ളി​ലെ യു​വാ​ക്ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടു​ള്ള ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ കാ​സ​ർ​ഗോഡ് ടീം ​ജേ​താ​ക്ക​ളാ​യി. ഫൈ​ന​ലി​ൽ തി​രു​വ​ന​ന്ത​പു​ര​വു​മാ​ണ് കാ​സ​ർ​ഗോ​ഡ് ഏ​റ്റു​മു​ട്ടി​യ​ത്. വൈ​കി​ട്ട് ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു. ആ​ദി​വാ​സി ഗോ​ത്ര വി​ഭാ​ഗ​ങ്ങ​ളെ മു​ഖ്യ​ധാ​ര​യി​ലേ​ക്കു കൊ​ണ്ടു​വ​രു​ന്ന​തി​ൽ ക​ല​യ്ക്കും കാ​യി​ക രം​ഗ​ത്തി​നും വ​ള​രെ വ​ലി​യ പ​ങ്കു വ​ഹി​ക്കാ​നാ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ മു​ന്നോ​ട്ടു​വ​രു​ന്ന സം​ഘ​ട​ന​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കും. ആ​ദി​വാ​സി​ക​ളെ പൊ​തു​സ​മൂ​ഹ​ത്തോ​ട് ചേ​ർ​ത്തു നി​ർ​ത്താ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ്വ​പ്ന​ക്കൂ​ട് എ​ന്ന സ്ഥാ​പ​നം മാ​തൃ​ക​യാ​ണെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.
വി​ന്നേ​ഴ്സി​ന് 50,000 രൂ​പ​യും ട്രോ​ഫി​യും റ​ണ്ണേ​ഴ്സ് അ​പ്പി​ന് 25,000 രൂ​പ​യും ട്രോ​ഫി​യും ന​ൽ​കി. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് ആ​ദി​വാ​സി ഗോ​ത്ര വി​ഭാ​ഗ​ങ്ങ​ളി​ലെ യു​വാ​ക്ക​ളെ മാ​ത്രം പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി​യ​ത്. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സ്വ​പ്ന​ക്കൂ​ട് സെ​ക്ര​ട്ട​റി പി.​ബി.​ഹാ​രി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​പി​സി​എ മു​ൻ പ്ര​സി​ഡ​ന്‍റ് ഹ​രി​ദാ​സ്, ലോ​യേ​ഴ്സ് ഫോ​റം പ്ര​സി​ഡ​ന്‍റ് എ.​കെ.​മു​സ്ത​ഫ, ച​ല​ച്ചി​ത്ര​സം​വി​ധാ​യ​ക​ൻ സു​വ​ച​ൻ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ഫി​ർ​ദൗ​സ് കാ​യ​ൽ​പ്പു​റം, എം​പി​സി​എ​സ് സെ​ക്ര​ട്ട​റി പ്ര​ദീ​പ് കു​മാ​ർ, സ്വ​പ്ന​ക്കൂ​ട് ര​ക്ഷാ​ധി​കാ​രി സു​ഭാ​ഷ് ബോ​സ് ആ​റ്റു​കാ​ൽ, സ്വ​പ്ന​ക്കൂ​ട് പ്ര​സി​ഡ​ന്‍റ് ര​മ​ണി നാ​യ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.