ഭ​വ​ന നി​ർ​മാ​ണ​ത്തി​നു ഉൗ​ന്ന​ൽ ന​ൽ​കി അ​മ​ര​ന്പ​ലം പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്
Saturday, February 29, 2020 12:34 AM IST
പൂ​ക്കോ​ട്ടും​പാ​ടം: ഭ​വ​ന നി​ർ​മാ​ണ​ത്തി​നും അ​ടി​സ്ഥാ​ന വി​ക​സ​ന​ത്തി​നും ഉൗ​ന്ന​ൽ ന​ൽ​കി അ​മ​ര​ന്പ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2020-21 വ​ർ​ഷ​ത്തേ​ക്കു​ള്ള ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു. 30.16 കോ​ടി വ​ര​വും 29.90 കോ​ടി ചെ​ല​വും 25.58 ല​ക്ഷം രൂ​പ മി​ച്ചം വ​രു​ന്ന മി​ച്ച ബ​ജ​റ്റാ​ണ് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​പി ഹം​സ അ​വ​ത​രി​പ്പി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​നീ​ഷ ക​ട​വ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭ​വ​ന നി​ർ​മാ​ണം 7.55 കോ​ടി, അ​ടി​സ്ഥാ​ന വി​ക​സ​നം 3.78 കോ​ടി, കു​ടി​വെ​ള്ളം 57. 4 ല​ക്ഷം, വൃ​ദ്ധ ക്ഷേ​മം 18.51 ല​ക്ഷം, ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള പ​ദ്ധ​തി 24.75 ല​ക്ഷം, അ​നു​പൂ​ര​ക പോ​ഷ​കാ​ഹാ​ര പ​രി​പാ​ടി 50 ല​ക്ഷം, കൃ​ഷി 56.20 ല​ക്ഷം, മൃ​ഗ​സം​ര​ക്ഷ​ണം 40.55 ല​ക്ഷം, പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ഭാ​ഗം വി​ക​സ​നം 31.82 ല​ക്ഷം, അ​ങ്ക​ണ​വാ​ടി 26.50 ല​ക്ഷം.
സ്കൂ​ൾ ശൗ​ചാ​ല​യം 12 ല​ക്ഷം, ചെ​റു​കി​ട വ്യ​വ​സാ​യം 12.5 ല​ക്ഷം. വ​നി​താ വി​ക​സ​നം 33.90 ല​ക്ഷം. ആ​രോ​ഗ്യ​മേ​ഖ​ല 45.62 ല​ക്ഷം. എ​ന്നി​ങ്ങ​നെ​യാ​ണ് ബ​ജ​റ്റി​ൽ തു​ക വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്.