ജി​ല്ലാ സി ​ഡി​വി​ഷ​ൻ ഫു​ട്ബോ​ൾ ലീ​ഗ് ടൂ​ർ​ണ​മെ​ന്‍റ് തുടങ്ങി
Saturday, February 29, 2020 12:34 AM IST
നി​ല​ന്പൂ​ർ: ജി​ല്ലാ സി ​ഡി​വി​ഷ​ൻ ഫു​ട്ബോ​ൾ ലീ​ഗ് ടൂ​ർ​ണ​മെ​ന്‍റി​ന് മ​ന്പാ​ട് എം​ഇ​എ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ൽ തു​ട​ക്ക​മാ​യി. മ​ന്പാ​ട് എം​ഇ​എ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​പി.​കെ.​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​പി.​അ​ഷ​റ​ഫ്, സെ​ക്ര​ട്ട​റി ഡോ.​സു​ധീ​ർ കു​മാ​ർ, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ കെ.​എ.​നാ​സ​ർ, മു​നീ​ർ, എം.​സി​റാ​ജു​ദ്ദീ​ൻ, പി.​കെ.​രാ​യി​ൻ, കൃ​ഷ്ണ​നാ​ഥ്, പ്ര​ഫ.​റ​ഫീ​ഖ്, മു​രു​ക​രാ​ജ്, ഷ​മീ​ർ ന​ടു​വ​ത്ത്, സ​ക്കീ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ആ​റു ടീ​മു​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. മാ​ർ​ച്ച് ആ​റി​ന് ഫൈ​ന​ൽ മ​ത്സ​രം ന​ട​ക്കും. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ തി​ല​കം തി​രൂ​ർ​കാ​ട് ഒ​ന്നി​ന് എ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് റെ​യി​ൻ​ബോ മൊ​റ​യൂ​റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി.