പ​ട്ടി​ക​ജാ​തി വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി
Saturday, February 29, 2020 12:35 AM IST
നി​ല​ന്പൂ​ർ: ന​ഗ​ര​സ​ഭ​യും ഗ്രാ​മ​പ്പ​ഞ്ച​യ​ത്തു​ക​ളും 2019-20 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ എ​സ്‌​സി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ക്കാ​ർ​ക്കാ​യി ന​ട​ത്തി വ​രു​ന്ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി നേ​രി​ൽ ക​ണ്ട് വി​ല​യി​രു​ത്തി.
സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം ര​വീ​ന്ദ്ര​ൻ വെ​ള്ളേ​ങ്ങാ​ട്ടാ​ണ് പ്ര​വൃ​ത്തി​ക​ൾ വി​ല​യി​രു​ത്താ​നെ​ത്തി​യ​ത്. തി​രൂ​ർ, പെ​രി​ന്ത​ൽ​മ​ണ്ണ, മ​ങ്ക​ട, അ​രീ​ക്കോ​ട്, കാ​ളി​കാ​വ്, നി​ല​ന്പൂ​ർ ബ്ലോ​ക്കു​ക​ളി​ലെ 24 ത​ദ്ദേ​ശ സ്ഥാ​പ​ന ഓ​ഫീ​സു​ക​ളി​ലും എ​സ്‌​സി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി വ​രു​ന്ന വി​വി​ധ നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ, തൊ​ഴി​ൽ പ​രി​ശി​ല​ന​കേ​ന്ദ്ര​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ചു. 2019-20 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ത​യാ​റാ​ക്കി​യ പ​ദ്ധ​തി​ക​ളെ കു​റി​ച്ചും ന​ട​പ്പി​ലാ​ക്കി വ​രു​ന്ന പ​ദ്ധ​തി​ക​ളെ​യും ഇ​തു​വ​രെ​യു​ള്ള വ​ര​വ് ചി​ല​വു ക​ണ​ക്കു​ക​ളും പ​ദ്ധ​തി നി​ർ​വ​ഹ​ണ ഉ​ദ്യേ​ഗ​സ്ഥ​ർ വി​ശ​ദീ​ക​രി​ച്ചു. തു​ട​ർ​ന്ന് വി​വി​ധ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ന​ഗ​ര​സ​ഭ, ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ളും എ​ല്ലാ എ​സ്‌​സി പ്ര​മോ​ർ​ട്ട​ർ​മാ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ക​ണ്ട് വി​ല​യി​രു​ത്തി.