പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡ് സ​ജ്ജ​മാ​ക്കി
Wednesday, March 25, 2020 10:33 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കൊ​റോ​ണ​യെ​ത്തു​ട​ർ​ന്നു പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ മു​ൻ​ക​രു​ത​ലു​ക​ളും സ​ജ്ജീ​ക​ര​ണ​ങ്ങ​ളും വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ഹോ​സ്പി​റ്റ​ൽ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി.ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ആ​ശു​പ​ത്രി​യി​ൽ അ​ടി​യ​ന്തി​ര യോ​ഗം ചേ​ർ​ന്നു. പേ ​വാ​ർ​ഡ് പൂ​ർ​ണ​മാ​യും കോ​വി​ഡ് -19 വൈ​റ​സ്ബാ​ധ സം​ശ​യി​ക്കു​ന്ന​വ​ർ​ക്കാ​യി സ​ജ്ജീ​ക​രി​ച്ചു. ടി​ക്ക​റ്റ് കൗ​ണ്ട​റി​ൽ എ​ത്തു​ന്ന രോ​ഗി​ക​ളെ പ്ര​ത്യേ​ക ചോ​ദ്യാ​വ​ലി​യു​ടെ​യും പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ത്ര​മേ ഒ​പി​യി​ലേ​ക്കും അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലേ​ക്കു പ്ര​വേ​ശി​പ്പി​ക്കു​ക​യു​ള്ളു. ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രും ജീ​വ​ന​ക്കാ​രും ആ​ശു​പ​ത്രി വി​ട്ടു ദൂ​രെ പോ​കി​ല്ല. ജി​ല്ല​യി​ൽ കോ​വി​ഡ് -19 സ്ഥി​രീ​ക​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി​യാ​ൽ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​നു പു​റ​മേ പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി കൂ​ടി കോ​വി​ഡ് സ്പെ​ഷ​ൽ ഹോ​സ്പി​റ്റ​ലാ​ക്കി മാ​റ്റി​യാ​ൽ ആ​ശു​പ​ത്രി​യി​ലു​ള്ള മ​റ്റു രോ​ഗി​ക​ളെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തു​ട​രു​ന്ന​തി​നു പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​ടെ സ​ഹാ​യം തേ​ടും.
ആ​ശു​പ​ത്രി​യി​ൽ നി​ല​വി​ലു​ള്ള രോ​ഗി​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. വി​വി​ധ രോ​ഗ പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ൾ ആ​വ​ശ്യാ​നു​സ​ര​ണം വാ​ങ്ങി സ്റ്റോ​ക്ക് ചെ​യ്യു​ന്ന​തി​നും മ​റ്റു​മാ​യും വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച ഫ​ണ്ടു​ക​ൾ കോ​വി​ഡ് - 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൊ​റോ​ണ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി തു​ക വി​നി​യോ​ഗി​ക്കാ​ൻ യോ​ഗം സൂ​പ്ര​ണ്ടി​നു അ​നു​മ​തി ന​ൽ​കി. കോ​വി​ഡ്- 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​ക്കാ​ർ കൂ​ടു​ത​ലാ​യി നി​യ​മി​ക്കു​ന്ന ഡോ​ക്ട​ർ​മാ​രെ​യും ന​ഴ്സു​മാ​രെ​യും നി​ല​വി​ൽ ജീ​വ​ന​ക്കാ​രു​ടെ വ​ലി​യ കു​റ​വ​നു​ഭ​വ​പ്പെ​ടു​ന്ന പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു അ​നു​വ​ദി​ക്ക​ണ​മെ​ന്ന് യോ​ഗം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി. ​സു​ധാ​ക​ര​ൻ, വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഉ​മ്മ​ർ അ​റ​ക്ക​ൽ, അം​ഗ​ങ്ങ​ളാ​യ സ​ലീം കു​രു​വ​ന്പ​ലം, ടി.​കെ.റ​ഷീ​ദ് അ​ലി, സൂ​പ്ര​ണ്ട് ഡോ.​ശ്രീ​വി​ഷ്ണു, ആ​ർ​എം​ഒ ഡോ.​ഇ​ന്ദു, ഡോ. ​ഷാ​ജു മാ​ത്യു, ഡോ. ​വി.​എ​സ് അ​നൂ​പ്, കു​റ്റീ​രി മാ​നു​പ്പ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. അ​ടി​യ​ന്തി​ര ഘ​ട്ട​ങ്ങ​ളി​ൽ അ​ത്യാ​വ​ശ്യ ന​ട​പ​ടി​ക​ൾ കൈ​കൊ​ള്ളു​ന്ന​തി​നു ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഡോ​ക്ട​ർ​മാ​രു​ടെ​യും സ​ബ് ക​മ്മ​റ്റി​ക്ക് രൂ​പം ന​ൽ​കി.