പ​ല​വ്യ​ഞ്ചന​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കി യു​വാ​ക്ക​ൾ
Thursday, March 26, 2020 11:06 PM IST
ക​രു​വാ​ര​കു​ണ്ട്: കോ​വി​ഡ്-19 നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ​ക്ക് പ​ല​ച​ര​ക്കു സാ​ധ​ന​ങ്ങ​ളും പ​ച്ച​ക്ക​റി വ​ർ​ഗ​ങ്ങ​ളും സൗ​ജ​ന്യ​മാ​യി യു​വാ​ക്ക​ൾ വീ​ട്ടി​ലെ​ത്തി​ച്ചു ന​ൽ​കി. മ​ഞ്ഞ​ൾ​പാ​റ യം​ഗ് വാ​രി​യേ​ഴ്സ് ക്ല​ബ് പ്ര​വ​ർ​ത്ത​ക​രാ​ണ് ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വീ​ടു​ക​ളി​ലെ​ത്തി​ക്കു​ന്ന​ത്. നി​രോ​ധ​നാ​ജ്ഞ കാ​ര​ണം വീ​ടു​ക​ളി​ൽ നി​ന്നു പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്കും നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കു​ന്ന​വ​ർ​ക്കും ആ​ശ്വാ​സ​പ്ര​ദ​മാ​വു​ക​യാ​ണ് ഈ ​യു​വാ​ക്ക​ളു​ടെ സേ​വ​നം.
ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങു​ന്ന​ത് പ​ര​മാ​വ​ധി നി​യ​ന്ത്രി​ക്കാ​ൻ സ​ഹാ​യ​ക​ര​മാ​കു​ന്ന​തി​നാ​ൽ പോ​ലീ​സി​ന്‍റെ​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ​യും പി​ന്തു​ണ​യും ഇ​വ​രു​ടെ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ണ്ട്. വാ​ഹ​ന​ങ്ങ​ൾ സ്വ​ന്ത​മാ​യി സം​ഘ​ടി​പ്പി​ച്ചാ​ണ് മ​ല​യോ​ര മേ​ഖ​ല​യി​ലെ ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​നം. മ​ഞ്ഞ​ൾ​പാ​റ, ആ​ലി​ക്കോ​ട്, പ​ന്ത്ര, ക​ന്പി​പ്പാ​ലം മേ​ഖ​ല​യി​ലെ​ല്ലാം യു​വാ​ക്ക​ളു​ടെ സേ​വ​നം എ​ത്തു​ന്നു​ണ്ട്. കെ.​റി​യാ​സ്, ടി.​വി​പി​ൻ, സി.​സ​ജി​ൻ, ടി. ​റി​ഷാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വീ​ടു​ക​ളി​ൽ സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​ത്.