പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭാ ബ​ജ​റ്റ് നൂ​ത​നാ​ശ​യ​ങ്ങ​ളി​ല്ലാ​ത്ത​ത്: പ്ര​തി​പ​ക്ഷം
Thursday, March 26, 2020 11:06 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കാ​ൽ​നൂ​റ്റാ​ണ്ടാ​യി ന​ഗ​ര​സ​ഭ​യു​ടെ വി​ക​സ​ന കാ​ഴ്ച​പാ​ടി​നെ ബാ​ധി​ച്ച ജ​നി​ത വൈ​ക​ല്യം പ്ര​ക​ട​മാ​ക്കു​ന്ന​താ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​സ്മാ​ൻ താ​മ​ര​ത്ത് അ​ഭി​പ്രാ​യ​പ്പെ​ട്ടു. മൂ​ന്നു പ​തി​റ്റാ​ണ്ടാ​യി ഒ​രു ബ​സ് സ്റ്റാ​ൻ​ഡി​നെ കു​റി​ച്ചു ത​ന്നെ ച​ർ​ച്ച ചെ​യ്യേ​ണ്ടി വ​രു​ന്ന​തും അ​പൂ​ർ​ണ​മാ​യ പ​ദ്ധ​തി​ക​ൾ ത​ന്നെ അ​വ​ത​രി​പ്പി​ച്ച​തും ഇ​തി​ന്‍റെ തെ​ളി​വാ​ണെ​ന്നു അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. സ്ഥാ​യി​യാ​യ​തും കാ​ലോ​ചി​ത​വു​മാ​യ പ​ദ്ധ​തി​ക​ൾ പ​രി​ഗ​ണ​ന അ​ർ​ഹി​ക്കും​വി​ധം അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ൽ ദീ​ർ​ഘ​കാ​ല​മാ​യി പി​ന്തു​ട​രു​ന്ന അ​നാ​സ്ഥ ആ​വ​ർ​ത്തി​ക്കു​ക​യാ​ണ്.
ഭീ​മ​മാ​യ ക​ട​ക്കെ​ണി​യി​ലേ​ക്കാ​ണ് ന​ഗ​ര​സ​ഭ​യെ വീ​ഴ്ത്തി​യി​രി​ക്കു​ന്ന​ത്. ര​ജ​ത ജൂ​ബി​ലി പ​ദ്ധ​തി​ക​ൾ മി​ക്ക​തും പാ​തി​വ​ഴി​യി​ൽ പോ​ലു​മെ​ത്തി​യി​ല്ല. ന​ഗ​ര​സ​ഭ​യു​ടെ പ​ദ​വി ഉ​യ​ർ​ത്താ​നോ സ്റ്റാ​ഫ് പാ​റ്റേ​ണ്‍ പു​തു​ക്കി നി​ശ്ച​യി​ക്കാ​നോ നി​ല​വി​ലു​ള്ള സം​സ്ഥാ​ന ഭ​ര​ണ സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​ല്ല. ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​മാ​യി ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ല. നി​ർ​ദി​ഷ്ട രാ​മ​ൻ​ചാ​ടി പ​ദ്ധ​തി എ​ന്നു യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്നും വ്യ​ക്ത​മ​ല്ല. ബ​ജ​റ്റി​ൽ പു​തു​താ​യി പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​ക​ളി​ലൊ​ന്നും നൂ​ത​നാ​ശ​യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്നി​ല്ല.
ന​ഗ​ര​ത്തി​ന്‍റെ മു​ഖഛാ​യ മാ​റ്റു​ന്ന പ​ദ്ധ​തി​ക​ളോ ന​ഗ​ര​സൗ​ന്ദ​ര്യ​വ​ത്ക്ക​ര​ണ​മോ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ​രി​ഗ​ണ​ന​യി​ലി​ല്ല. ഒ​ന്ന​ര പ​തി​റ്റാ​ണ്ടാ​യി​ട്ടും പ​തി​മൂ​ന്നേ​ക്ക​ർ വ​രു​ന്ന മാ​ലി​ന്യ സം​സ്ക്ക​ര​ണ കേ​ന്ദ്രം ആ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാ​ൻ സാ​ധി​ച്ചി​ല്ല. ഇ​തു തി​ക​ഞ്ഞ പ​രാ​ജ​യ​മാ​ണ്. പ്ര​തീ​ക്ഷ​യോ​ടെ ആ​രം​ഭി​ച്ച ശു​ചി​ത്വ പ​ദ്ധ​തി​യാ​യ ജീ​വ​നം ജ​നം ആ​വേ​ശ​പൂ​ർ​വം ഏ​റ്റെ​ടു​ത്തി​ല്ല. മാ​ലി​ന്യ​ശേ​ഖ​ര​ണം, സം​സ്ക്ക​ര​ണം സം​ബ​ന്ധി​ച്ച മ​നോ​ഭാ​വ​മാ​റ്റം ആ​ളു​ക​ൾ​ക്കി​ട​യി​ൽ ഉ​ണ്ടാ​യി​ല്ല. ന​ഗ​ര​ത്തി​ൽ ന​ട​പ്പാ​ത ഒ​രു​ക്കാ​നും വി​ശ്ര​മം, വി​നോ​ദം, വ്യാ​യാ​മം എ​ന്നി​വ​ക്കാ​യി ഒ​രി​ടം പോ​ലും ഇ​ക്കാ​ല​മ​ത്ര​യും ആ​വി​ഷ്ക്ക​രി​ച്ചി​ല്ലെ​ന്നും പ്ര​തി​പ​ക്ഷം ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​ള​യ​ക്കെ​ടു​തി, പ​ക​ർ​ച്ച​വ്യാ​ധി, പ്ര​വാ​സ​ക്ഷേ​മം എ​ന്നി​വ​ക്കാ​യി മു​ന്തി​യ പ​രി​ഗ​ണ​ന ബ​ജ​റ്റി​ൽ ന​ൽ​ക​ണ​മെ​ന്നു പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു. ന​ഗ​ര​ത്തോ​ടു ബ​ന്ധ​പ്പെ​ട്ടു കി​ട​ക്കു​ന്ന മു​നി​സി​പ്പ​ൽ റോ​ഡു​ക​ൾ വീ​തി കൂ​ട്ടി ന​ഗ​ര​ത്തി​ലെ വാ​ഹ​ന​ത്തി​ര​ക്ക് കു​റ​ക്കാ​ൻ പ​ദ്ധ​തി​യും പ​ണ​വും അ​നു​വ​ദി​ക്ക​ണം.
കൃ​ഷി, വ്യ​വ​സാ​യം, എ​ന്നീ ഉ​ത്പാ​ദ​ന മേ​ഖ​ല​ക്ക് സ്ഥാ​യി​യാ​യ പ​ദ്ധ​തി​യാ​ണാ​വ​ശ്യം. ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്തെ പൊ​തു​ജ​ലാ​ശ​യ​ങ്ങ​ൾ ത​ണ്ണീ​ർ​ത​ട​ങ്ങ​ൾ, എ​ന്നി​വ സം​ര​ക്ഷി​ക്കാ​നും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നും പ​ദ്ധ​തി വേ​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​സ്മാ​ൻ താ​മ​ര​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു.