നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ മ​സ്ജി​ദ് ഭാ​ര​വാ​ഹി​ക​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തു
Friday, March 27, 2020 10:47 PM IST
എ​ട​ക്ക​ര: നി​രോ​ധ​നാ​ജ്ഞ നി​ല​നി​ൽ​ക്കേ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ ര​ണ്ടു മ​സ​ജി​ദ് ഭാ​ര​വാ​ഹി​ക​ൾ​ക്കെ​തി​രേയും പ്രാ​ർ​ഥ​ന​ക്കെ​ത്തി​യ​വ​ർ​ക്കെ​തി​രേ​യും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.
വ​ഴി​ക്ക​ട​വ് ക​ന്പ​ള​ക്ക​ല്ല് ടൗ​ണ്‍ മു​സ്ലീം ജു​മാ മ​സ്ജി​ദി​ൽ വെ​ള്ളി​യാ​ഴ്ച കൂ​ട്ട പ്രാ​ർ​ഥ​ന ന​ട​ത്തി​യ ഖ​തീ​ബ് ഉ​ൾ​പ്പെ​ടെ ആ​റു പേ​ർ​ക്കെ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്. പോ​ത്തു​ക​ൽ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ കോ​ലോം​പാ​ടം ഉ​മ​റു​ൽ ഫാ​റൂ​ഖ് മ​സ്ജി​ദി​ൽ ജു​മാ മ​സ്ജി​ദി​ൽ ജു​മാ ന​മ​സ്കാരം ന​ട​ത്തി​യ മ​സ്ജി​ദ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക്കെ​തി​രേ​യും ജു​മാ​ക്കെ​ത്തി​യ ആ​റു പേ​ർ​ക്കെ​തി​രേ​യു​മാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്തു ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച​തി​ന് വ​ഴി​ക്ക​ട​വി​ൽ ര​ണ്ട് ക​ട ഉ​ട​മ​ക​ൾ​ക്കെ​തി​രേയും പോ​ലീ​സ് കേ​സെ​ടു​ത്തു. പൂ​വ​ത്തി​പൊ​യി​ലി​ലെ സ്റ്റേ​ഷ​ന​റി ക​ട​യു​ട​മ​ക്കെ​തിരേ​യും ക​ന്പ​ള​ക്ക​ല്ല് പു​ളി​ക്ക​ല​ങ്ങാ​ടി​യി​ലെ പ​ല​ച​ര​ക്ക് ക​ട​ക്കാ​ര​നെ​തി​രേയു​മാ​ണ് വ​ഴി​ക്ക​ട​വ് പോ​ലീ​സ് കേ​സ് ചാ​ർ​ജ് ചെ​യ്ത​ത്.