ച​ര​ക്കു വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​സ് ന​ൽ​കാ​ൻ ക​ണ്‍​ട്രോ​ൾ റൂം
Friday, March 27, 2020 10:49 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു പോ​കു​ന്ന ച​ര​ക്കു വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക പാ​സ് ന​ൽ​കും. ഇ​തി​നാ​യി മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റി​ൽ ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്നു.
ഇ​ല​ക്ഷ​ൻ വി​ഭാ​ഗ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂ​മു​മാ​യി 0483 2734 990 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടാം. വാ​ഹ​ന ഡ്രൈ​വ​റും സ​ഹാ​യി​യും കോ​വി​ഡ് 19 നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രാ​ക​രു​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് അ​റി​യി​ച്ചു.