നി​ല​ന്പൂ​ർ മ​ത്സ്യ-​മാം​സ മാ​ർ​ക്ക​റ്റി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം
Wednesday, April 1, 2020 11:11 PM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ മ​ത്സ്യ-​മാം​സ മാ​ർ​ക്ക​റ്റി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ വി​ൽ​പ്പ​ന ന​ട​ത്തു​ന്നു എ​ന്ന ആ​ക്ഷേ​പ​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. കൊ​വി​ഡ് 19 വ്യാ​പ​നം ത​ട​യു​ന്ന​തി​ന് വേ​ണ്ടി നി​ഷ്ക​ർ​ഷി​ച്ചി​ട്ടു​ള​ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​ല്ലെ​ന്ന ആ​ക്ഷേ​പ​ത്തെ തു​ട​ർ​ന്ന് നി​ല​ന്പൂ​ർ എ​സ്ഐ ശ​ശി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള​ള പോ​ലീ​സാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
മാ​ർ​ക്ക​റ്റി​ൽ ആ​ളു​ക​ൾ കൂ​ട്ടം​കൂ​ടി നി​ന്ന് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ആ​ളു​ക​ൾ​ക്ക് വ​രി നി​ൽ​ക്കു​വാ​നു​ള​ള അ​ട​യാ​ള​പ്പെ​ടു​ത്ത​ൽ ഉ​ൾ​പ്പ​ടെ​യു​ള​ള കാ​ര്യ​ങ്ങ​ളൊ​ന്നും ഇ​വി​ടെ പാ​ലി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​വാ​ൻ പോ​ലീ​സ് നി​ർ​ദേ​ശി​ച്ചു.
അ​ല്ലാ​ത്ത​പ​ക്ഷം ക​ർ​ശ​ന ന​ട​പ​ടി​ക​ളു​ണ്ടാ​വു​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി. വ്യാ​പാ​രി​ക​ൾ മാ​സ്ക് ഉ​ൾ​പ്പ​ടെ​യു​ള​ള മു​ൻ​ക​രു​ത​ൽ സീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​ന്പൂ​ർ വീ​ട്ടി​ക്കു​ത്ത് റോ​ഡി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​വാ​ൻ വ​രു​ന്ന​വ​ർ അ​വ വാ​ങ്ങി ഉ​ട​ൻ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​ണ​മെ​ന്നും കൂ​ട്ടം​കൂ​ടി നി​ന്ന് കു​ശ​ലാ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. വീ​ട്ടി​ക്കു​ത്ത് റോ​ഡി​ൽ പ​ല​പ്പോ​ഴും വ​ലി​യ ആ​ൾ​ക്കൂ​ട്ട​മാ​ണു​ണ്ടാ​വാ​റു​ള്ള​ത്.