വ​ഴി​ക്ക​ട​വ് ചെ​ക്ക്്പോ​സ്റ്റിൽ ഹോ​ട്ട​ലു​ക​ളു​ടെ സ​മ​യം നീ​ട്ടി
Wednesday, April 1, 2020 11:11 PM IST
മ​ല​പ്പു​റം: കോ​വി​ഡ് 19 വ്യാ​പ​നം ചെ​റു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഭ​ക്ഷ​ണ ശാ​ല​ക​ൾ​ക്കു ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ത്തി​ൽ വ​ഴി​ക്ക​ട​വ് ചെ​ക്ക്പോ​സ്റ്റ് പ​രി​ധി​യി​ലു​ള്ള ഹോ​ട്ട​ലു​ക​ൾ​ക്ക് ചെ​റി​യ ഇ​ള​വ് പ്ര​ഖ്യാ​പി​ച്ചു. ച​ര​ക്കു വാ​ഹ​ന​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കു ഭ​ക്ഷ​ണ ല​ഭ്യ​ത ഉ​റ​പ്പു വ​രു​ത്താ​ൻ ചെ​ക്ക്്പോ​സ്റ്റ് പ​രി​ധി​യി​ലെ ഹോ​ട്ട​ലു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​ത്രി എ​ട്ടു വ​രെ​യാ​ക്കി.
ഭ​ക്ഷ​ണ​പൊ​തി​ക​ളാ​ണ് ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നു തൊ​ഴി​ലാ​ളി​ക​ൾ​ക്കു ല​ഭി​ക്കു​ക. വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ എ​ട്ടു വ​രെ ച​ര​ക്കു വാ​ഹ​ന​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കു മാ​ത്ര​മേ ഭ​ക്ഷ​ണം ല​ഭി​ക്കൂ.
ഈ ​സ​മ​യം ഹോ​ട്ട​ലു​ക​ൾ​ക്കു മു​ന്നി​ൽ കൂ​ടു​ത​ൽ പേ​ർ ഒ​രു​മി​ച്ചെ​ത്താ​ൻ പാ​ടി​ല്ലെ​ന്നും ആ​രോ​ഗ്യ ജാ​ഗ്ര​ത ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. നേ​ര​ത്തെ വൈ​കു​ന്നേ​രം അ​ഞ്ചു മ​ണി വ​രെ മാ​ത്ര​മേ ചെ​ക്ക്്പോ​സ്റ്റ് പ്ര​ദേ​ശ​ത്തെ ഹോ​ട്ട​ലു​ക​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു​ള്ളൂ.