ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ പാ​ർ​സ​ൽ കൗ​ണ്ട​ർ തു​ട​ങ്ങി
Wednesday, April 1, 2020 11:11 PM IST
നി​ല​ന്പൂ​ർ: സ​ർ​ക്കാ​ർ മാ​ർ​ഗ​നി​ർ​ദേ​ശ പ്ര​കാ​രം ഹോ​ട്ട​ൽ ആ​ൻ​ഡ് റെ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ നി​ല​ന്പൂ​രി​ൽ പാ​ർ​സ​ൽ കൗ​ണ്ട​ർ ഏ​ർ​പ്പെ​ടു​ത്തി. ച​ന്ത​ക്കു​ന്ന് ജ​ന​പ്രി​യ ഹോ​ട്ട​ൽ, കോ​ട​തി​പ്പ​ടി ക​ഫേ, നി​ല​ന്പൂ​ർ ടൗ​ണി​ലെ യൂ​ണി​യ​ൻ ഹോ​ട്ട​ൽ എ​ന്നി​ങ്ങ​നെ നി​ല​ന്പൂ​രി​ൽ മൂ​ന്നി​ട​ങ്ങ​ളി​ലാ​ണ് കൗ​ണ്ട​ർ ആ​രം​ഭി​ച്ച​ത്. നി​ല​ന്പൂ​ർ യൂ​ണി​യ​ൻ ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഹോ​ട്ട​ൽ ആ​ൻ​ഡ് റെ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്‍റ് സ്ക​റി​യ കി​നാം​തോ​പ്പി​ൽ, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ന​സ്, സെ​ക്ര​ട്ട​റി പി.​മോ​ഹ​ന​ൻ, നി​ല​ന്പൂ​ർ ജ​ന​മൈ​ത്രി എ​സ്ഐ ര​വീ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.
ഫോ​ണ്‍ ന​ന്പ​റു​ക​ൾ: 9633 111 777, 9388 014 675, 9446 247 876.