മ​ല​പ്പു​റ​ത്തു ര​ണ്ടു​പേ​ർ​ക്കു കൂ​ടി കോ​വി​ഡ് -19
Wednesday, April 1, 2020 11:13 PM IST
മ​ല​പ്പു​റം: മ​ല​പ്പു​റം ജി​ല്ല​യി​ൽ ര​ണ്ടു​പേ​ർ​ക്ക് കൂ​ടി ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ തി​രൂ​ർ ആ​ലി​ൻ​ചു​വ​ട് സ്വ​ദേ​ശി​യാ​യ അ​ന്പ​ത്തി​യൊ​ന്നു​കാ​ര​നും ഷാ​ർ​ജ​യി​ൽ നി​ന്നെ​ത്തി​യ എ​ട​പ്പാ​ൾ സ്വ​ദേ​ശി​യാ​യ മു​പ്പ​ത്തി​ര​ണ്ടു കാ​ര​നു​മാ​ണ് വൈ​റ​സ് ബാ​ധ. ര​ണ്ടു​പേ​രും മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്നു മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് അ​റി​യി​ച്ചു.
ഇ​തോ​ടെ ജി​ല്ല​യി​ൽ വൈ​റ​സ് ബാ​ധ​യു​ള്ള​വ​രു​ടെ എ​ണ്ണം 11 ആ​യി. മാ​ർ​ച്ച് 18 നാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച തി​രൂ​ർ ആ​ലി​ൻ​ചു​വ​ട് സ്വ​ദേ​ശി ജി​ല്ല​യി​ലെ​ത്തി​യ​ത്. ദു​ബാ​യി​ൽ നി​ന്ന് ഐഎ​ക്സ് - 346 എ​യ​ർ ഇ​ന്ത്യ എ​ക്സ​പ്ര​സ് വി​മാ​ന​ത്തി​ൽ രാ​ത്രി പ​ത്തി​നു ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി ടാ​ക്സി​യി​ൽ തി​രൂ​ർ ആ​ലി​ൻ​ചു​വ​ടു​ള്ള സ്വ​ന്തം വീ​ട്ടി​ലെ​ത്തി ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം പൊ​തു​സ​ന്പ​ർ​ക്ക​മി​ല്ലാ​തെ സ്വ​യം നി​രീ​ക്ഷ​ണം ആ​രം​ഭി​ച്ചു. മാ​ർ​ച്ച് 29 വ​രെ വീ​ട്ടി​ൽ​ത​ന്നെ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞു.
29ന് ​രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് രാ​വി​ലെ തി​രൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ സ്വ​ന്തം കാ​റി​ലെ​ത്തി സാ​ന്പി​ൾ ന​ൽ​കി​യ ശേ​ഷം ഉ​ച്ച​യ്ക്ക് വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി സ്വ​യം നി​രീ​ക്ഷ​ണം തു​ട​ർ​ന്നു. ഇ​ന്ന​ലെ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഐ​സൊ​ലേ​ഷ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച എ​ട​പ്പാ​ൾ സ്വ​ദേ​ശി മാ​ർ​ച്ച് 19 നാ​ണ് ജി​ല്ല​യി​ലെ​ത്തി​യ​ത്. ഷാ​ർ​ജ​യി​ൽ നി​ന്നു ഐ​എ​ക്സ് - 354 എ​യ​ർ ഇ​ന്ത്യ എ​ക്സ​പ്ര​സ് വി​മാ​ന​ത്തി​ൽ രാ​ത്രി പ​ത്തി​നു ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി പ​ന്താ​വൂ​ർ സ്വ​ദേ​ശി​യാ​യ യാ​ത്ര​ക്കാ​ര​നൊ​പ്പം ടാ​ക്സി​യി​ൽ എ​ട​പ്പാ​ളി​ലെ സ്വ​ന്തം വീ​ട്ടി​ലെ​ത്തി ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം സ്വ​യം നി​രീ​ക്ഷ​ണം ആ​രം​ഭി​ച്ചു.
മാ​ർ​ച്ച് 30 വ​രെ വീ​ട്ടി​ൽ​ത​ന്നെ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞു. 30 ന് ​രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നു ഉ​ച്ച​യ്ക്ക് 108 ആം​ബു​ല​ൻ​സി​ൽ തി​രൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി സാ​ന്പി​ൾ ന​ൽ​കി​യ ശേ​ഷം വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി. ഇ​ന്ന​ലെ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചു മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഐ​സൊ​ലേ​ഷ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
വൈ​റ​സ് ബാ​ധ​യു​ള്ള ഇ​രു​വ​രും പൊ​തു​സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും സ്വ​യം നി​രീ​ക്ഷ​ണ കാ​ല​യ​ള​വി​ൽ വീ​ട്ടു​കാ​രു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യി​രു​ന്ന​താ​യി ക​ള​ക്ട​ർ പ​റ​ഞ്ഞു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ തി​രൂ​ർ ആ​ലി​ൻ​ചു​വ​ട് സ്വ​ദേ​ശി​യു​ടെ ഭാ​ര്യ, മ​ക​ൻ, എ​ട​പ്പാ​ൾ സ്വ​ദേ​ശി​യു​ടെ മാ​താ​വ് എ​ന്നി​വ​രെ​യും മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഐ​സൊ​ലേ​ഷ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ വീ​ട്ടി​ൽ നി​ന്നു പു​റ​ത്തി​റ​ങ്ങി​യി​ട്ടി​ല്ലെ​ങ്കി​ലും കു​ടും​ബാം​ഗ​ങ്ങ​ൾ, ബ​ന്ധു​ക്ക​ൾ എ​ന്നി​വ​രു​മാ​യും സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട​രു​തെ​ന്ന് ക​ള​ക്ട​ർ അ​ഭ്യ​ർ​ഥി​ച്ചു.
ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ. സ​ക്കീ​ന അ​റി​യി​ച്ചു. മാ​ർ​ച്ച് 18ന് ​രാ​ത്രി 10ന് ​ദു​ബാ​യി​ൽ നി​ന്നു ക​രി​പ്പൂ​രി​ലെ​ത്തി​യ ഐ​എ​ക്സ് - 346 എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ലും മാ​ർ​ച്ച് 19ന് ​രാ​ത്രി 10ന് ​ഷാ​ർ​ജ​യി​ൽ നി​ന്ന് ക​രി​പ്പൂ​രി​ലെ​ത്തി​യ ഐ​എ​ക്സ് - 354 എ​യ​ർ ഇ​ന്ത്യ എ​ക്സ​പ്ര​സ് വി​മാ​ന​ത്തി​ലും സ​ഞ്ച​രി​ച്ച യാ​ത്ര​ക്കാ​ർ ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ടു നി​ർ​ബ​ന്ധ​മാ​യും സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണം. ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ങ്കി​ൽ നേ​രി​ട്ടു ആ​ശു​പ​ത്രി​ക​ളി​ൽ പോ​കാ​തെ ക​ണ്‍​ട്രോ​ൾ സെ​ല്ലി​ൽ വി​ളി​ച്ച് ല​ഭി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ക്ക​ണ​മെ​ന്നു ക​ള​ക്ട​ർ അ​റി​യി​ച്ചു.ക​ണ്‍​ട്രോ​ൾ സെ​ൽ ന​ന്പ​റു​ക​ൾ: 0483 2737858, 2737857, 2733251, 2733252, 2733253.