സാ​ല​റി ച​ല​ഞ്ച് നി​ർ​ബ​ന്ധി​ത പി​രി​വാ​ക​രു​ത്: എ​ച്ച്എ​സ്എ​സ്ടി​എ
Wednesday, April 1, 2020 11:13 PM IST
മ​ല​പ്പു​റം: സം​സ്ഥാ​ന ജീ​വ​ന​ക്കാ​രി​ൽ നി​ന്നും അ​ധ്യാ​പ​ക​രി​ൽ നി​ന്നും സ​മാ​ഹ​രി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന സാ​ല​റി ച​ല​ഞ്ച് നി​ർ​ബ​ന്ധി​ത പി​രി​വാ​ക​രു​തെ​ന്ന് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (എ​ച്ച്എ​സ്എ​സ്ടി​എ) സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു.
കേ​ര​ള​ത്തി​ന്‍റെ നി​ല​വി​ലെ പ്ര​തി​സ​ന്ധി​യി​ൽ നല്ലരീതിയിലാണ് സം​സ്ഥാ​ന​ത്തെ ജീ​വ​ന​ക്കാ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
ഒ​രു മാ​സ​ത്തെ ശ​ന്പ​ളം മു​ഴു​വ​നാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു ന​ൽ​കാൻ എ​ല്ലാ​വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്കും കഴിയില്ല. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ചി​കി​ത്സ, ജീ​വ​ൻ​ര​ക്ഷാ മ​രു​ന്നു​ക​ൾ, വാ​യ്പ​ക​ൾ, വീ​ട്ടു​വാ​ട​ക, മ​ക്ക​ളു​ടെ പ​ഠ​ന ചെ​ല​വു​ക​ൾ എ​ന്നി​വ​യ്ക്കു പു​റ​മെ രൂ​ക്ഷ​മാ​യ വി​ല​ക്ക​യ​റ്റ​വും സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യും നി​ല​നി​ൽ​ക്കേ എ​ല്ലാ വി​ഭാ​ഗം ജീ​വ​ന​ക്കാ​രും ഒ​രു മാ​സ​ത്തെ ശ​ന്പ​ളം നി​ർ​ബ​ന്ധി​ത​മാ​യി ന​ൽ​ക​ണ​മെ​ന്ന നിലപാട് അ​പ്രാ​യോ​ഗി​ക​മാ​ണ്.
ഓ​രോ ജീ​വ​ന​ക്കാ​രും ക​ഴി​യു​ന്ന പ​ര​മാ​വ​ധി​തു​ക പ്ര​ത്യേ​ക പ​രി​ധി​യി​ല്ലാ​തെ സം​ഭാ​വ​ന​യാ​യി ന​ൽ​കാൻഅ​വ​സ​ര​മു​ണ്ടാ​ക​ണമെന്നാ​വ​ശ്യ​പ്പെ​ട്ടു സം​സ്ഥാ​ന നേ​താ​ക്ക​ൾ മു​ഖ്യ​മ​ന്ത്രി​ക്കു ക​ത്ത് ന​ൽ​കി. പ്ര​ത്യേ​ക കോ​വി​ഡ് പ്ര​തി​രോ​ധ​നി​ധി രൂ​പീ​ക​രി​ച്ച് വ​ര​വു ചെ​ല​വു​ക​ൾ സു​താ​ര്യ​വും ഓ​ഡി​റ്റി​നു വി​ധേ​യ​വു​മാ​കു​ന്ന ത​ര​ത്തി​ൽ ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നും സ​ർ​ക്കാ​ർ ത​ല​ത്തി​ലു​ള്ള അ​നാ​വ​ശ്യ ചെ​ല​വു​ക​ൾ വെ​ട്ടി​ക്കു​റ​ച്ച് മാ​തൃ​ക കാ​ണി​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.