കോ​വി​ഡ് 19: പ്ര​തി​രോ​ധ​വും ജാ​ഗ്ര​ത​യും ഉ​റ​പ്പാ​ക്കി ജി​ല്ലാ ഭ​ര​ണ​കൂ​ടം
Thursday, April 2, 2020 10:58 PM IST
മ​ല​പ്പു​റം: കോ​വി​ഡ് 19 ആ​ഗോ​ള വെ​ല്ലു​വി​ളി​യാ​കു​ന്പോ​ൾ മ​ല​പ്പു​റം ജി​ല്ല​യു​ടെ സു​ര​ക്ഷ​യും ക്ഷേ​മ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ അ​ക്ഷീ​ണ പ​രി​ശ്ര​മ​ത്തി​ലാ​ണ് ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ട​വും റ​വ​ന്യൂ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​നം മു​ത​ൽ അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പു വ​രു​ത്തു​ന്ന​തു​വ​രെ​യു​ള്ള വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ സം​ഘ​ത്തി​ന്‍റെ ഇ​ട​പെ​ട​ൽ പ​രാ​തി​ക​ൾ​ക്കി​ട ന​ൽ​കാ​തെ​യു​ള്ള സു​ര​ക്ഷി​ത ലോ​ക്ക്് ഡൗ​ണ്‍ കാ​ലം ജി​ല്ല​യി​ൽ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​വു​ക​യാ​ണ്. ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ റൂം ​ആ​രോ​ഗ്യ വ​കു​പ്പു​മാ​യി ചേ​ർ​ന്ന് കോ​വി​ഡ് വൈ​റ​സ് വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചു വ​രു​ന്നു.
ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ പി.​എ​ൻ. പു​രു​ഷോ​ത്ത​മ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഏ​ഴം​ഗ സം​ഘ​മാ​ണ് ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗ​ത്തി​ൽ രാ​പ്പ​ക​ലി​ല്ലാ​തെ ക​ർ​മ നി​ര​ത​രാ​യി​രി​ക്കു​ന്ന​ത്. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ​യും ക്ഷേ​മ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​ന് പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ക​ള​ക്ട​ർ കെ.​എ​സ്. അ​ഞ്ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, പോ​ലീ​സ്, ആ​രോ​ഗ്യ വ​കു​പ്പ് എ​ന്നി​വ​യെ ഏ​കോ​പി​പ്പി​ച്ച് ജി​ല്ലാ ആ​സ്ഥാ​ന​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഞ്ചം​ഗ പ്ര​ത്യ​ക സം​ഘം, അ​ക​റ്റി നി​ർ​ത്താ​തെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ ചേ​ർ​ത്തു പി​ടി​ക്കു​ന്നു. തൊ​ഴി​ലാ​ളി​ക​ളെ താ​മ​സ സ്ഥ​ല​ത്തു നി​ന്നു ഇ​റ​ക്കി​വി​ടാ​തി​രി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ​ക്കൊ​പ്പം ഇ​വ​ർ​ക്കാ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ നേ​രി​ട്ടെ​ത്തി​ക്കു​ന്ന രീ​തി ജി​ല്ല​യി​ലെ​ത്തി​യ ഓ​രോ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കും ക​രു​ത​ലി​ന്‍റെ പു​ത്ത​ൻ അ​നു​ഭ​വ​മാ​ണ് പ​ക​രു​ന്ന​ത്.
ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​ണ്‍​ട്രോ​ൾ സെ​ല്ലു​ക​ൾ​വ​ഴി ജി​ല്ല​യി​ൽ ഉ​റ​പ്പാ​ക്കു​ന്നു​ണ്ട്. ഇ​തി​നാ​യി എ​ഡി​എം എ​ൻ.​എം. മെ​ഹ​റ​ലി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള ക​ണ്‍​ട്രോ​ൾ സെ​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്നു. പൊ​തു​വി​പ​ണി​ക​ളി​ൽ അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന​ത് ത​ട​യാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സം​ഘം ന​ട​ത്തി വ​രു​ന്നു​ണ്ട്.