തൊ​ഴി​ലാ​ളി​ക​ൾ​ക്കു ഭ​ക്ഷ​ണം ഉ​റ​പ്പു വ​രു​ത്ത​ണം: എം​എ​ൽ​എ
Thursday, April 2, 2020 10:59 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​മ്യൂ​ണിറ്റി കി​ച്ച​ണു​ക​ൾ മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു. ആ​ലി​പ്പ​റ​ന്പ്, താ​ഴെ​ക്കോ​ട്, പെ​രി​ന്ത​ൽ​മ​ണ്ണ മു​നി​സി​പ്പാ​ലി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​മ്യൂ​ണി​റ്റി കി​ച്ച​ണ്‍ സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യ എം​എ​ൽ​എ അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ൾ​ക്കു ഭ​ക്ഷ​ണ ല​ഭ്യ​ത ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ളു​ക​ൾ കൂ​ട്ടം കൂ​ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ത​ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കി.
താ​ഴെ​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ.​നാ​സ​ർ, വി.​പി.​റ​ഷീ​ദ്, എ.​കെ.​മു​സ്ത​ഫ, ആ​ലി​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മ​ജീ​ദ്, മെം​ബ​ർ മോ​ഹ​ൻ​ദാ​സ്, പെ​രി​ന്ത​ൽ​മ​ണ്ണ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ എം. ​മു​ഹ​മ്മ​ദ് സ​ലീം, സെ​ക്ര​ട്ട​റി അ​ബ്ദു​ൾ സ​ജീം, കൗ​ണ്‍​സി​ല​ർ തെ​ക്ക​ത്ത് ഉ​സ്മാ​ൻ എ​ന്ന​ി​വ​ർ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ എം​എ​ൽ​എ​യ്ക്കൊ​പ്പം പ​ങ്കെ​ടു​ത്തു.