ബ്രേ​ക്ക് ദി ​ചെ​യി​ൻ പ​ദ്ധ​തി​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ത​ലമു​ണ്ഡ​നം
Thursday, April 2, 2020 10:59 PM IST
നി​ല​ന്പൂ​ർ: കോ​വി​ഡ്-19 നെ ​തു​ട​ർ​ന്ന് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ബ്രേ​ക്ക് ദി ​ചെ​യി​ൻ പ​ദ്ധ​തി​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​പ്പി​ച്ച് ത​ല മു​ണ്ഡ​നം ചെ​യ്തു. ചാ​ലി​യാ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​രാ​ണ് ത​ല മു​ണ്ഡ​നം ചെ​യ്ത​ത്. ബാ​ങ്ക് സെ​ക്ര​ട്ട​റി വി.​സി.​മാ​ത്യു ഉ​ൾ​പ്പെ​ടെ ഒ​ൻ​പ​ത് പേ​രാ​ണ് വ്യ​ത്യ​സ്ഥ​മാ​യ രീ​തി​യി​ൽ കോ​വി​ഡ്-19 എ​ന്ന മ​ഹാ​മാ​രി​യാ​യ വൈ​റ​സി​നെ തു​ര​ത്താ​നു​ള്ള പോ​രാ​ട്ട​ത്തി​ൽ പി​ന്തു​ണ​യു​മാ​യി രം​ഗ​ത്ത് വ​ന്ന​ത്. സ​ർ​ക്കാ​ർ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ജോ​ലി ചെ​യ്യു​ന്ന ഇ​വ​ർ ബാ​ങ്കി​ൽ എ​ത്തു​ന്ന​വ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ കൈ ​ക​ഴു​ക​ൽ കോ​ർ​ണ​ർ ഉ​ൾ​പ്പെ​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്.
ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, പോ​ലീ​സ്, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ, സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​ടെ പോ​രാ​ട്ട​ത്തി​ന് ധാ​ർ​മി​ക​മാ​യ പി​ന്തു​ണ ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​മാ​ണ് ത​ല മു​ണ്ഡ​നം ചെ​യ്യാ​നു​ള്ള തീ​രു​മാ​ന​മെ​ടു​ക്കാ​ൻ കാ​ര​ണ​മെ​ന്ന് ജീ​വ​ന​ക്കാ​ര​നാ​യ ഉ​വൈ​സ് പൂ​ക്കോ​ട​ൻ പ​റ​ഞ്ഞു. ജ​ന​ങ്ങ​ൾ​ക്ക് എ​ല്ലാ​വി​ധ സ​ഹാ​യ​വു​മാ​യി ബാ​ങ്ക് ജീ​വ​ന​ക്കാ​ർ ഒ​പ്പ​മു​ണ്ടെ​ന്ന് സ​ൽ​മാ​നും പ​റ​ഞ്ഞു. സ​മൂ​ഹ​പ്ര​തി​ബ​ദ്ധ​യി​ൽ ഏ​റെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യും ജീ​വ​ന​ക്കാ​രും മു​ൻ​പും സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ശു​ചി​ത്വ​മി​ഷ​ൻ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​നെ ക്ലീ​ൻ ചാ​ലി​യാ​റാ​യി പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ എ​ല്ലാ വാ​ർ​ഡു​ക​ളി​ലും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കാ​ൻ പെ​ട്ടി​ക​ൾ ന​ൽ​കി. പ്ര​ള​യ സ​മ​യ​ത്തും ബാ​ങ്ക് ജീ​വ​ന​ക്കാ​ർ ജ​ന​ങ്ങ​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.
ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ബെ​ന്നി കൈ​തോ​ലി, വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​കെ.​ഹാ​രി​സ് ബാ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ൾ ഒ​റ്റ​ക്കെ​ട്ടാ​യി ജീ​വ​ന​ക്കാ​ർ​ക്കൊ​പ്പ​മു​ണ്ട്.