കോ​വി​ഡ് 19: കീ​ഴാ​റ്റൂ​രി​ൽ അ​തീ​വ ജാ​ഗ്ര​ത
Friday, April 3, 2020 11:32 PM IST
മ​ല​പ്പു​റം: കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച കീ​ഴാ​റ്റൂ​രി​ലെ സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​കാ​തി​രി​ക്ക​ണ​മെ​ങ്കി​ൽ അ​തീ​വ ജാ​ഗ്ര​ത അ​നി​വാ​ര്യ​മാ​ണെ​ന്നു കോ​വി​ഡ് പ്ര​തി​രോ​ധ മു​ഖ്യ​സ​മി​തി അ​വ​ലോ​ക​ന യോ​ഗം വി​ല​യി​രു​ത്തി. ഉം​റ ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി​യ വ്യ​ക്തി ആ​ന​ക്ക​യം പ​ഞ്ചാ​യ​ത്തി​ൽ പ്രാ​ർ​ഥ​നാ യോ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടെ പൊ​തു​യി​ട​ങ്ങ​ളി​ൽ നി​ർ​ബാ​ധം പോ​യ​താ​യു​ള്ള വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണി​ത്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച എ​ണ്‍​പ​ത്തി​യ​ഞ്ചു​കാ​ര​ൻ മ​ന്ത്ര ചി​കി​ത്സ​ക​നാ​യ​തി​നാ​ൽ ഇ​യാ​ളെ സ​ന്ദ​ർ​ശി​ക്കാ​നും പ​ല​രും വീ​ട്ടി​ൽ എ​ത്തി​യി​ട്ടു​ണ്ടാ​കാ​മെ​ന്ന​തും രോ​ഗ​ത്തി​ന്‍റെ സാ​മൂ​ഹി​ക വ്യാ​പ​ന​ത്തി​ന്‍റെ സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്. ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​നി​ട​യാ​യ​വ​രി​ൽ നി​ന്നു ചി​ല​രു​ടെ സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കും. തു​ട​ർ​ന്നു ആ​വ​ശ്യ​മെ​ങ്കി​ൽ കാ​സ​ർ​ഗോ​ഡി​നു സ​മാ​ന​മാ​യ രീ​തി​യി​ൽ പ്ര​ത്യേ​ക നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്ര​ദേ​ശ​ത്തു വ​രും ദി​വ​സ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​വ​രു​മാ​യി ഇ​ട​പ​ഴ​കി​യ ആ​ർ​ക്കെ​ങ്കി​ലും രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ വി​വ​ര​മ​റി​യി​ക്ക​ണം. ക​ണ്‍​ട്രോ​ൾ സെ​ൽ ന​ന്പ​റു​ക​ൾ: 0483 2737858, 2737857, 2733251, 2733252, 2733253.
ജി​ല്ല​യി​ലെ കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി എം​പി​മാ​രും എം​എ​ൽ​എ​മാ​രും പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നു തു​ക അ​നു​വ​ദി​ച്ച​താ​യി ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് അ​റി​യി​ച്ചു. രാ​ഹു​ൽ ഗാ​ന്ധി എം​പി 1.45 കോ​ടി, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി ഒ​രു കോ​ടി, ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം​പി 50 ല​ക്ഷം രൂ​പ, പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ 53.68 ല​ക്ഷം, എം. ​ഉ​മ്മ​ർ എം​എ​ൽ​എ 29 ല​ക്ഷം, സി. ​മ​മ്മു​ട്ടി എം​എ​ൽ​എ 68.14 ല​ക്ഷം എന്നിവ വീതം അ​നു​വ​ദി​ച്ചു.