നി​ല​ന്പൂ​ർ മ​ത്സ്യ-​മാം​സ മാ​ർ​ക്ക​റ്റി​ൽ അ​ക​ലം പാ​ലി​ച്ച് നി​ൽ​ക്കാ​ൻ ക്രമീകരണം
Friday, April 3, 2020 11:32 PM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ മ​ത്സ്യ, മാം​സ മാ​ർ​ക്ക​റ്റി​ൽ കൊ​വി​ഡ് 19 വൈ​റ​സ് വ്യാ​പ​ന പ്ര​തി​രോ​ധ​ത്തി​ന് യാ​തൊ​രു ന​ട​പ​ടി​ക​ളും പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​ത്തി​ന് പ​രി​ഹാ​ര​മാ​യി. മാ​ർ​ക്ക​റ്റി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് ക​ട​ക​ൾ​ക്ക് മു​ന്പി​ൽ നി​ശ്ചി​ത അ​ക​ലം പാ​ലി​ച്ച് നി​ൽ​ക്കു​ന്ന​തി​ന് വേ​ണ്ടി ക​ള​ളി​ക​ൾ സ്ഥാ​പി​ച്ചു.
നി​ല​ന്പൂ​ർ ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റേ​യും ന​ഗ​ര​സ​ഭ​യു​ടേ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് മാ​ർ​ക്ക​റ്റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും വ്യാ​പാ​രി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. നി​ല​ന്പൂ​ർ ജ​ന​മൈ​ത്രി എ​സ്ഐ എ​ൻ.​ര​വീ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ലൈ​ൻ മാ​ർ​ക്ക് ചെ​യ്ത​ത്.