വൃ​ക്ക രോ​ഗി​ക​ൾ​ക്കു മ​രു​ന്നെ​ത്തി​ക്ക​ണം: പ്ര​തി​പ​ക്ഷം
Friday, April 3, 2020 11:34 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്തെ വൃ​ക്ക മാ​റ്റി​വ​ച്ച രോ​ഗി​ക​ൾ​ക്ക് സ​ർ​ക്കാ​രി​ന്‍റെ പു​തി​യ ഉ​ത്ത​ര​വ് പ്ര​കാ​രം ന​ഗ​ര​സ​ഭ മ​രു​ന്നു വാ​ങ്ങി ന​ൽ​ക​ണ​മെ​ന്നു പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നാ​യി പ്ര​ത്യേ​ക പ്രൊ​ജ​ക്ട് ഉ​ണ്ടാ​ക്കി മ​രു​ന്നു വാ​ങ്ങാ​വു​ന്ന​താ​ണ്.
ഉ​ത്ത​ര​വ് ര​ണ്ടി​ൽ ആ​റ് പ്ര​കാ​രം അ​ത്യാ​വ​ശ്യ പ​ദ്ധ​തി​ക​ൾ​ക്ക് 2020-21 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ലും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്ന് തീ​രു​മാ​ന​മെ​ടു​ത്തു പ്രൊ​ജ​ക്ട് ത​യാ​റാ​ക്കി നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ സാ​ക്ഷ്യ​പ​ത്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​ർ​വ​ഹ​ണം ന​ട​ത്താ​വു​ന്ന​താ​ണ്. ഇ​തി​നു മേ​ലു​ദ്യോ​ഗ​സ്ഥ​ന്‍റ​യോ ഡി​പി​സി​യു​ടെ​യോ അം​ഗീ​കാ​രം ആ​വ​ശ്യ​മി​ല്ല. പി​ന്നീ​ടി​ത് വാ​ർ​ഷി​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്കി​യാ​ൽ മ​തി​യാ​കും. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള കി​ഡ്നി പേ​ഷ്യ​ന്‍റ്സ് വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി​ക്ക് സി​എ​ച്ച്സി മു​ഖേ​ന​യോ പി​എ​ച്ച്സി മു​ഖേ​ന​യോ പ​ണം ചെ​ല​വ​ഴി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ന​ഗ​ര​സ​ഭ​ക്ക് ഈ ​അ​വ​സ​രം പ്രയോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന​താ​ണെ​ന്നു പ്ര​തി​പ​ക്ഷം ചൂ​ണ്ടി​ക്കാ​ട്ടി. വൃ​ക്ക മാ​റ്റി​വ​ച്ച രോ​ഗി​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പെ​യി​ൻ ആ​ൻ​ഡ് ് പാ​ലി​യേ​റ്റീ​വ് ക്ലി​നി​ക്കി​ൽ ല​ഭി​ക്കും.