കി​റ്റു​ക​ൾ ന​ൽ​കി
Saturday, April 4, 2020 10:53 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​വി​ഡ്-19 ലോ​ക്ക് ഡൗ​ണി​നെ​ത്തു​ട​ർ​ന്നു പെ​രി​ന്ത​ൽ​മ​ണ്ണ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്, ബാ​ങ്കി​ന്‍റെ പ​രി​ധി​യി​ൽ നി​ത്യ​ജോ​ലി​ക്കു പോ​കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്കാ​യി 3000 ഭ​ക്ഷ്യ​കി​റ്റു​ക​ൾ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു.

ഇ​തി​നു പു​റ​മെ ബാ​ങ്കി​ന്‍റെ എ​ക്ലാ​സ് മെം​ബ​ർ​ക്കു റേ​ഷ​ൻ കാ​ർ​ഡി​ൽ​പ്പെ​ട്ട ഒ​രാ​ൾ​ക്കു ര​ണ്ടാ​ൾ ജാ​മ്യ​ത്തി​ൽ 12 മാ​സ കാ​ലാ​വ​ധി​യി​ൽ പ​ലി​ശ ര​ഹി​ത വാ​യ്പ​യാ​യി 10,000 രൂ​പ ന​ൽ​കും. കോ​വി​ഡ്19​ന്‍റെ ഭാ​ഗ​മാ​യി ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ വാ​യ്പ​യു​ടെ പ​ലി​ശ ഒ​രു ശ​ത​മാ​നം​സ കു​റ​ക്കാ​നും ബാ​ങ്ക് ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് കൊ​ള​ക്കാ​ട​ൻ അ​സീ​സ് അ​റി​യി​ച്ചു.