സാ​മൂ​ഹിക അ​ടു​ക്ക​ള​ക​ളി​ലേ​ക്ക് ഡി​എ​ഫ്സി​യു​ടെ സ​ഹാ​യ​ഹ​സ്തം
Sunday, April 5, 2020 11:13 PM IST
ക​രു​വാ​ര​കു​ണ്ട്: ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ലേ​ക്ക് ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് (ഡി​എ​ഫ്സി) ക​രു​വാ​ര​കു​ണ്ട് ഫൊ​റോ​ന ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ഹാ​യ ഹ​സ്തം. ക​രു​വാ​ര​കു​ണ്ട്, മേ​ലാ​റ്റൂ​ർ പ​ഞ്ചാ​യ​ത്തു​ക​ൾ ന​ട​ത്തു​ന്ന ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ലേ​ക്കാ​ണ് സ​ഹാ​യം എ​ത്തി​ക്കു​ക. ഇ​വി​ട​ങ്ങ​ളി​ലെ അ​ടു​ക്ക​ള​യി​ൽ ഒ​രു ദി​വ​സം ഭ​ക്ഷ​ണം വ​ച്ചു​വി​ള​ന്പു​ന്ന​തി​നാ​വ​ശ്യ​മാ​യ മു​ഴു​വ​ൻ ചെ​ല​വു​ക​ളു​മാ​ണ് ഡി​എ​ഫ്സി ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.
സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​ന്‍റെ അ​സൗ​ക​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് മ​തി​യാ​യ തു​ക അ​ത​ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രെ ഏ​ൽ​പി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്നു മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു സെ​ബാ​സ്റ്റ്യ​ൻ താ​ഴ​ത്തേ​ൽ അ​റി​യി​ച്ചു. വി​ശു​ദ്ധ വാ​രാ​ച​ര​ണ കാ​ല​ഘ​ട്ട​ത്തി​ൽ ഡി​എ​ഫ്സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ര​മാ​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്ന താ​മ​ര​ശേ​രി രൂ​പ​ത കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ.സാ​യി പാ​റൻ​കു​ള​ങ്ങ​ര​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ക​രു​വാ​ര​ക്കു​ണ്ട് മേ​ഖ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നി​ര​വ​ധി സാ​മൂ​ഹ്യ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.