വ്യാ​ജ മ​ദ്യം: പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി
Sunday, April 5, 2020 11:13 PM IST
മ​ല​പ്പു​റം: സം​സ്ഥാ​ന​ത്തു സ​ന്പൂ​ർ​ണ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ മ​ദ്യ​ശാ​ല​ക​ൾ അ​ട​ച്ച​തി​നെ തു​ട​ർ​ന്ന് ജി​ല്ല​യി​ൽ വ്യാ​ജ വാ​റ്റും മ​റ്റു ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗ​വും ത​ട​യു​ന്ന​തി​നാ​യി എ​ക്സൈ​സ് വ​കു​പ്പ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. പ്ര​ത്യേ​ക സ്ക്വാ​ഡു​ക​ളാ​യി തി​രി​ഞ്ഞാ​ണ് പ​രി​ശോ​ധ​ന.​ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ഇ​തു​വ​രെ 326 റെ​യ്ഡു​ക​ൾ ന​ട​ന്നു. മാ​ർ​ച്ച് 24 മു​ത​ൽ തു​ട​ങ്ങി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ൽ ര​ണ്ടു ലി​റ്റ​ർ ചാ​രാ​യം, 1,200 ലി​റ്റ​ർ വാ​ഷ്, നാ​ല് ലി​റ്റ​ർ ഐ​എം​എ​ഫ്എ​ൽ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.
13 അ​ബ്കാ​രി കേ​സു​ക​ളും മൂ​ന്നു എ​ൻ​ഡി​പി​എ​സ്, 66 കോ​ട്പ കേ​സു​ക​ള​ട​ക്കം 82 കേ​സു​ക​ളാ​ണ് ഇ​തു​വ​രെ ജി​ല്ല​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. 2322 വാ​ഹ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. എ​ൻ​ഡി​പി​എ​സ്, അ​ബ്കാ​രി കേ​സു​ക​ളി​ലാ​യി ആ​റു പേ​രെ അ​റ​സ്റ്റ് ചെ​യ്തു. കൂ​ടാ​തെ പൊ​ന്നാ​നി, മാ​റ​ഞ്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു 28,500 പാ​ക്ക​റ്റ് ഹാ​ൻ​സും ഇ​തു ക​ട​ത്തി കൊ​ണ്ടു​വ​രാ​ൻ ഉ​പ​യോ​ഗി​ച്ച പി​ക് അ​പ്പ് വാ​ഹ​ന​വും പി​ടി​ച്ചെ​ടു​ത്തു.
ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നാ​യി 11 കി​ലോ​ഗ്രാം പു​ക​യി​ല ഉ​ത്പ്പ​ന്ന​ങ്ങ​ളും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. മ​ദ്യ​വി​ൽ​പ​ന ശാ​ല​ക​ൾ അ​ട​ച്ച​തി​നെ തു​ട​ർ​ന്ന് മ​ദ്യാ​സ​ക്തി​യും പി​ൻ​വാ​ങ്ങ​ൽ ല​ക്ഷ​ണ​ങ്ങ​ളു​മു​ള്ള 36 പേ​രെ ചി​കി​ത്സ​യ്ക്കാ​യി വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. 13 പേ​രെ വി​മു​ക്തി ഡി ​അ​ഡി​ക്ഷ​ൻ സെ​ന്‍റ​റി​ലും 23 പേ​രെ വി​വി​ധ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ് പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
ജി​ല്ല​യി​ലെ എ​ൻ​ഡി​പി​എ​സ് അ​ബ്കാ​രി കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ 0483-2734886 ഈ ​ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.
ആ​ൽ​ക്ക​ഹോ​ൾ പി​ൻ​വാ​ങ്ങ​ൽ ല​ക്ഷ​ണ​മു​ള്ള​വ​ർ​ക്ക് ചി​കി​ത്സ ആ​വ​ശ്യ​മെ​ങ്കി​ൽ 9447701622 എ​ന്ന ന​ന്പ​റി​ലും ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.
വ​രും ദി​വ​സ​ങ്ങ​ളി​ലും ജി​ല്ല​യി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്നും ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞു.