മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കോ​വി​ഡ് 19 ലാ​ബ് നി​ർ​മാ​ണം ത്വ​രി​ത​ഗ​തി​യി​ൽ
Monday, April 6, 2020 11:31 PM IST
മ​ഞ്ചേ​രി: കോ​വി​ഡ് 19 പ​രി​ശോ​ധ​ന​ക്കാ​യി മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഒ​രു​ക്കു​ന്ന ആ​ർ​ടി​പി​സി​ആ​ർ ലാ​ബി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത്വ​രി​ത​ഗ​തി​യി​ലാ​യി. ലാ​ബി​ലേ​ക്കു അ​നു​വ​ദി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളാ​ണ് ഒ​രു​ക്കു​ന്ന​ത്. ഉ​പ​ക​ര​ണ​ങ്ങ​ളും ഐ​സി​എം​ആ​ർ അം​ഗീ​കാ​ര​വും ല​ഭി​ച്ചാ​ൽ ഏ​പ്രി​ൽ പ​ത്തി​ന​കം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​നാ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പ്ര​ധാ​ന ഉ​പക​ര​ണ​ങ്ങ​ളാ​യ പി​സി​ആ​ർ തെ​ർ​മ​ൽ സൈ​ക്ള​ർ, ബ​യോ സേ​ഫ്റ്റി കാ​ബി​ന​റ്റ്സ് എ​ന്നി​വ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.
നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി. മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എം.​പി ശ​ശി, നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​ഷി​നാ​സ് ബാ​ബു, മൈ​ക്രോ​ബ​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​പി.​എം അ​നി​ത, ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ വി​ഭാ​ഗം മേ​ധാ​വി ഡോ. ​അ​സ്മ, മൈ​ക്രോ​ബ​യോ​ള​ജി പ്ര​ഫ​സ​ർ ഡോ. ​കെ. പു​ഷ്പ, ഡോ. ​ഷാ​ഹു​ൽ ഹ​മീ​ദ്, സീ​നി​യ​ർ സൂ​പ്ര​ണ്ട് ബ​ഷീ​ർ ആ​ല​ങ്ങാ​ട​ൻ, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ നാ​സ​ർ എ​ന്നി​വ​ർ ക​ള​ക്ട​റോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.