കോ​വി​ഡ് വ്യാ​പ​ന ഭീ​തി: കീ​ഴാ​റ്റൂ​രി​ൽ പ്ര​ത്യേ​ക നി​രീ​ക്ഷ​ണം
Monday, April 6, 2020 11:31 PM IST
മ​ല​പ്പു​റം: കോ​വി​ഡ് നി​രീ​ക്ഷ​ണം ലം​ഘി​ച്ച വ്യ​ക്തി രോ​ഗ വ്യാ​പ​ന​ത്തി​നു കാ​ര​ണ​മാ​യെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് കീ​ഴാ​റ്റൂ​ർ മേ​ഖ​യി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. ഉം​റ ക​ഴി​ഞ്ഞെ​ത്തി​യ വ്യ​ക്തി​യു​ടെ എ​ണ്‍​പ​ത്തി​യ​ഞ്ചു​കാ​ര​നാ​യ പി​താ​വി​നു കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കീ​ഴാ​റ്റൂ​രി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​ത്. കീ​ഴാ​റ്റൂ​രി​ൽ പ്ര​ത്യേ​ക കൊ​റോ​ണ കെ​യ​ർ സെ​ന്‍റ​ർ ഒ​രു​ക്കാ​നും തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ ക​ഴി​യു​ന്ന രോ​ഗ​ബാ​ധി​ത​നാ​യ ഇ​യാ​ളെ കീ​ഴാ​റ്റൂ​രി​ലെ കൊ​റോ​ണ കെ​യ​ർ സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റു​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക്ക്, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ സ​ക്കീ​ന എ​ന്നി​വ​ർ പ​റ​ഞ്ഞു. പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വാ​യ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടു​കാ​രെ​യും കോ​റൈ​ന്‍റ​നി​ൽ ത​ന്നെ നി​രീ​ക്ഷി​ക്കും.
കീ​ഴാ​റ്റൂ​രി​ൽ നി​ന്ന​യ​ച്ച 76 സാ​ന്പി​ളു​ക​ളി​ൽ 15 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​വ നെ​ഗ​റ്റീ​വാ​ണെ​ങ്കി​ലും നി​രീ​ക്ഷ​ണം തു​ട​രാ​നാ​ണ് തീ​രു​മാ​നം. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ച്ചാ​ൽ ഇ​വ​രു​ടെ സ്ര​വം വീ​ണ്ടും പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ക്കേ​ണ്ടി വ​രും. രോ​ഗം സ്ഥി​രീ​ക​രി​ച്ച എ​ണ്‍​പ​ത്തി​യ​ഞ്ചു​കാ​ര​നു​മാ​യും ഉം​റ ക​ഴി​ഞ്ഞെ​ത്തി​യ മ​ക​നു​മാ​യും അ​ടു​ത്ത് ഇ​ട​പ​ഴ​കി​യ എ​ല്ലാ വ​രെ​യും തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. കീ​ഴാ​റ്റൂ​രി​ലെ കാ​ര്യ​ത്തി​ൽ നി​ല​വി​ൽ ആ​ശ​ങ്ക​ക്കി​ട​യി​ല്ലെ​ങ്കി​ലും ജാ​ഗ്ര​ത തു​ട​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മു​ൻ​ക​രു​ത​ൽ. കീ​ഴാ​റ്റൂ​രി​നു പു​റ​മെ വെ​ട്ട​ത്തൂ​ർ, മേ​ലാ​റ്റൂ​ർ, ആ​ന​ക്ക​യം പ​ഞ്ചാ​യ​ത്തു​ക​ളി​ലും നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.